0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]

തുടങ്ങി… ഒരു തവണ നീന്തിയപ്പോഴേക്കും ഇത്ത കിതക്കാൻ തുടങ്ങി. ഞാൻ പുറത്തിരുന്നു ചിരിച്ചു…

“ഈ ആളാണോ നീന്താൻ വന്നത്, ഇതിപ്പോൾ തന്നെ ആള് കുഴഞ്ഞല്ലോ”

ഇത്ത വീണ്ടും എന്റെ അടുത്തേക്ക് വന്നു. ഞാൻ പെഗ് എടുത്തടിച്ചു. ഇത്ത പൂളിന്റെ ഭിത്തിയിൽ കൈകൾ വെച്ചു താടായും കുത്തി എന്നെ നോക്കി…. വല്ലാത്ത മൊഞ്ച്…

“ഉം, എന്തെ??? “ ഞാൻ ചോദിച്ചു…..

“ഒന്നുല്ല…” ഇത്ത ചുമലുകൾ കുലുക്കി കൊണ്ട് പറഞ്ഞു…..

കുറച്ചു നേരം നിന്നു കിതപ്പ് മാറിയപ്പോൾ ഇത്ത വീണ്ടും നീന്താൻ തുടങ്ങി. പക്ഷെ കുറച്ചു കൂടി നീന്തിയപ്പോൾ ഇത്ത വീണ്ടും നന്നായി കിതക്കാൻ തുടങ്ങി.. ഇത്ത പതിയെ എന്റെ അടുത്തേക്ക് വന്നു കൈകൾ പൂളിന്റെ അരികിൽ വെച്ചു കൊണ്ട് എന്നെ നോക്കി നന്നായി കിതക്കുന്നുണ്ട്.

ഞാൻ ഒരു കശുവണ്ടിയെടുത്തു കഴിച്ചു. ഇത്ത മുന്നിലിരിക്കുന്ന JD ബോട്ടിൽ എടുത്തു ഗ്ലാസിലേക്ക് ഒഴിച്ചു. അത് പക്ഷെ വീണ്ടും എന്നെ ഞട്ടിച്ചു. പണ്ട് കാണാൻ പോലും ഇഷ്ടമല്ലാതിരുന്ന സാദനം. ഇപ്പോൾ ഗ്ലാസ്സിലേക്കു ഒഴിക്കുന്നു..

“ ഹലോ ഇതെന്താണ് നിർത്തി….”

“അപ്പൊ ഗ്ലാസ്‌ നിറയണ്ടേ…? “ നിഷ്കളങ്കമായ ഇത്തയുടെ ചോദ്യം…

“ഇങ്ങളിന്റെ കൂമ്പ് വാട്ടുമോ?.... ഇത് കുറച്ചു എടുത്തു വെള്ളം മിക്സ് ചെയ്തു ആണ് കുടിക്കേണ്ടത്. അങ്ങനെ കമത്തിയാൽ പണി പാളും…. “

“ഇതൊക്കെ എനിക്ക് എങ്ങനെ അറിയാന…. എവിടെ വെള്ളമെടുക്ക്”

മൂന്നാമത്തെ പെഗ് ഇത്തയാണ് എനിക്ക് സെറ്റ് ചെയ്തു തന്നത്…..

“ഒന്നുകിൽ ഇങ്ങൾ വെള്ളത്തിൽ ഒന്ന് മുങ്ങിയിട്ട് വരിൻ അല്ലങ്കിൽ, തല തോർത്തണം, ഇല്ലങ്കിൽ നീരിറങ്ങി പനിയോ ജലദോഷമോ വരും” ഞാൻ ഇത്താക്ക്

💬 Comments

View all comments