Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]
“അങ്ങനെ എന്നെ ഇപ്പോൾ ആരും ഓടിച്ചു നോക്കണ്ട…. ഇങ്ങള് ചെയ്താൽ മതി…ട്ടോ “
“ ഹെഹെ….. ശരി….. ഇജ്ജിന്റെ മുത്തല്ലേ….. ഉമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ഹഹ്ഹഹ്……”
വീഡിയോ കാളിന് ശേഷം നാദിറ നന്നായൊന്നു മയങ്ങി……
പിറ്റേന്ന് രാവിലെ തന്നെ നാദിറ അനീഷിനെ വിളിച്ചു ത്രെഡ്മിൽ വാങ്ങുന്ന കാര്യം പറഞ്ഞു…..
“ ശെടാ ഇത്ത ഒരുങ്ങി തന്നെ ആണല്ലോ……”
രാവിലെ അനീഷ് ഇത്തയെ പോയി കണ്ടു.
ഇത്ത :ടാ നല്ലൊരണ്ണം നോക്കി വാങ്ങണം…..
അനീഷ് : അങ്ങനെ ആണെങ്കിൽ നമുക്കൊരു സൈക്ലിങ് മെഷീൻ കൂടെ വാങ്ങാം… അഫ്സൽക്ക വരുമ്പോഴേക്കും ഇങ്ങളൊരു സ്ലിം ബ്യൂട്ടി ആക്കിട്ടെ ഇനി എനിക്ക് വിശ്രമം ഒള്ളു…..
അത് കേട്ടതും നാദിറ കുലുങ്ങി ചിരിച്ചു…..
“പിന്നേ ഒരു സ്ലിം ബ്യൂട്ടി….. ഈ പ്രായത്തിൽ ഇനി എന്തിന് സ്ലിം ആകാൻ “
അവൾ അനീഷിനോടായി പറഞ്ഞു…..
“അത് പിന്നേ ഇങ്ങൾക്ക് അറിയൂല… നാട്ടിലെ പെണ്ണുങ്ങൾക്കൊക്കെ ഇങ്ങളോട് ഒടുക്കത്തെ അസൂയ ആണ് ഇത്താ.., ഇങ്ങള് ഈ നാട്ടിലെ ഒരു മൊഞ്ചത്തി അല്ലെ “
“ ഒന്ന് പോ അനീഷേ, രാവിലെ തന്നെ ആളെ മക്കാറാക്കുന്നോ……”
“ ഏയ് അല്ല ഇത്ത….. സത്യം….. ഇനി ഇക്ക ഇങ്ങളെ കാണുമ്പോൾ ഇങ്ങളൊരു മോഡൽ പോലെ ആവണം….. അഫ്സൽക്ക ഗൾഫ് ഒക്കെ മതിയാക്കി വരുമ്പോ ഇങ്ങളെ കണ്ടു ഞെട്ടണം…. ഇങ്ങളെന്ത് പറയുന്നു…. “
“ എന്റുമ്മാ…. ഇങ്ങനെ ഒക്കെ കളിയാക്കാണോ അനീഷേ…. “
“ ഇങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവൂല…. ഇങ്ങളെ മോഡൽ ആക്കിയിട്ടെ ബാക്കിയൊള്ളു “….
ഞങ്ങള രണ്ട് പേരും കൂടി സിറ്റിയിൽ പോയി. ത്രെഡ്മിൽ,
💬 Comments
View all comments