0%

Chapter Title : വ്ലോഗ് [Mausam Khan Moorthy]

Author : Kambikathakal Read All Parts 135

മുറിയാണിത്.മൂന്നാളെ ഉൾക്കൊള്ളുന്ന ബെഡാണ്‌ ഇവിടെ അറേഞ്ച് ചെയ്തിട്ടുള്ളത്.ബെഡിൽ 'ഹാപ്പി ബെർത്ത്ഡേ  നിലോഫർ ' എന്ന് പൂവിതളുകൾ കൊണ്ട് എഴുതിയിട്ടുണ്ട്.കണ്ണാടിജാലകങ്ങളിലും അലമാരച്ചില്ലിലുമെല്ലാം ആശംസാ വാചകങ്ങൾ എഴുതിയിട്ടിരിക്കുന്നു.ഇനി ഈ മുറിയുടെ ഏറ്റവും വലിയ പ്രത്യേകതയിലേക്ക് കടക്കാം.ചില്ലുവാതിലിനപ്പുറം ബാൽക്കണിയാണ്.ബാൽക്കണി കഴിഞ്ഞാൽ കടലാണ്.കണ്ടോ...മുറിയിലെ കിടക്കയിൽ കിടന്നാൽ പോലും കടൽ വ്യക്തമായി കാണാം.ബാൽക്കണിയിൽ നിന്നും കടലിലേക്കിറങ്ങാൻ ചെറിയ ഗോവണിയുണ്ട്. ഇനി മറ്റൊരു സവിഷേശതയിലേക്ക്...മുറിക്കുള്ളിൽ നിന്നും താഴേക്കുള്ള ഗോവണി കണ്ടോ...അതുവഴി നമ്മൾ താഴേക്കിറങ്ങുകയാണ്...നോക്കൂ...ശരിക്കുമിപ്പോൾ നമ്മൾ കടലിനടിയിലാണുള്ളത്.എന്തൊരു വിസ്മയം അല്ലേ...?!മുറിയുടെ നാലുചുവരുകളും ചില്ലിനാലായതിനാൽ നമുക്ക് ചുറ്റും കടൽ നൃത്തം ചവിട്ടുന്നത് വ്യകതമായി കാണാം.കടലിനടിയിലെ വിസ്മയക്കാഴ്ചകൾ ഇവിടെയിരുന്ന് നമുക്ക് ആസ്വദിക്കാവുന്നതാണ്.നോക്കൂ...മീനുകൾ കൂട്ടത്തോടെ നീന്തിത്തുടിക്കുന്നത്...എന്തൊരു രസമാണല്ലേ...ഇത് പണിത എഞ്ചിനീയറെ സമ്മതിക്കണം.കടലിൻറെ നീലിമ കൃത്യമായി മുറിയുടെ എല്ലായിടത്തും എത്തുന്നുമുണ്ട്.ഈ അതിശയിപ്പിക്കുന്ന മുറിയിൽ വെച്ചാണ് ഞങ്ങൾ എൻറെ ബെർത്ത് ഡേയും,അഭിനയ ജീവിതത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികവും ആഘോഷിക്കുക.ആഘോഷങ്ങൾ ഇതുപോലെ റെക്കോർഡ് ചെയ്തായിരിക്കില്ല നിങ്ങളിലേക്കെത്തുക.മറിച്ച് ലൈവായിട്ടായിരിക്കും.നാളെ രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് ലൈവ് തുടങ്ങും.അതിനായി കാത്തിരിക്കുക.ഇപ്പോൾ തൽക്കാലം നിർത്തുകയാണ്.യാത്ര കഴിഞ്ഞു വന്നതല്ലേ..ഒന്ന് ഫ്രെഷാവണം.അൽപം വിശ്രമിക്കണം.പിന്നെ ഷോപ്പിങ്ങുണ്ട്.ഷൂട്ടുണ്ട്.ഷൂട്ട് ഏതാനും പരസ്യചിത്രങ്ങളുടേതാണ് കേട്ടോ.ബീച്ചിലാണ് ഷൂട്ട്.ഇന്നും നാളെയുമായി ഷെഡ്യൂളുകൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.അപ്പോൾ നാളെ ലൈവിൽ കാണും വരെ ബൈ ബൈ."

വീഡിയോ ലോഗ്-ഭാഗം മൂന്ന്

ക്യാമറ ഓൺ -ലൈവ് സ്ട്രീമിങ്...

"ഹലോ...പന്ത്രണ്ട് മണിയാകാൻ ഇനി അഞ്ചുമിനിറ്റേ ഉള്ളൂ.ആഘോഷപരിപാടികൾ കാണാൻ കാത്തിരിക്കുന്ന നിങ്ങളെ എല്ലാവരേയും ഞാൻ ഈ കടൽ മുറിയിലേക്ക് സ്വാഗതം ചെയ്യുകയാണ്.എനിക്കൊപ്പം ക്രിസ്റ്റഫർ ഉണ്ട്.യമുനയുണ്ട്.കേക്ക് റെഡിയാണ്.മുന്തിരിച്ചാറും പഴസത്തും റെഡിയാണ്.മധുരപലഹാരങ്ങളും അലങ്കാരങ്ങളും മനം കുളിർപ്പിക്കുന്നതാണ്.എല്ലാം നിങ്ങൾക്ക് കാണാവുന്നതാണ്.ഇവിടെനടക്കുന്നതെല്ലാം വ്യക്തമായി കാണാവുന്ന തരത്തിൽ ക്യാമറ ഞാൻ സെറ്റ് ചെയ്ത് ഒരിടത്ത് വെക്കുകയാണ്.വീഡിയോ പ്ലാറ്റ്ഫോമുകളിൽ

💬 Comments

View all comments