Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]
അവളുടെ റൂം ലോക്ക് ചെയ്തു. ആശ മായയെ നോക്കി. ആ നോട്ടത്തിൽ ദേഷ്യം ആളായിരുന്നു. താൻ കണ്ടതൊന്നും അപ്പോഴും വിശ്വനിക്കാൻ ആകാതെ വിഷമിച്ചിരുന്ന ഒരു പെണ്കുട്ടിയെ ആണ് മായ ആയപ്പോൾ അവിടെ കണ്ടത്. ആശ വീണ്ടും തലകുനിച്ചിരുന്നു. മായ അവളുടെ അടുത്തെത്തി. സർവ ധൈര്യവും സംഭരിച്ചു.
മായ:- നീ ഇത് കാണാൻ വേണ്ടിയാണ് ഞാൻ ഡോർ ലോക്ക് ചെയ്യാതിരുന്നത്.
മായ പറഞ്ഞത് ആശ അപ്പോൾ കേട്ടോ എന്ന് പോലും മായയ്ക്ക് സംശയം ആയി അത്രയ്ക്ക് ഒരു ഷോക്കിലായിരുന്നു ആശ അപ്പോൾ.
മായ:- അമ്മക്ക് മോളോട് കുറച്ചു പറയാൻ ഉണ്ട്. അമ്മയെ മോൾ വെറുത്താലും ഇതൊക്കെ മോൾ അറിയണം എന്ന് കരുതിയാണ് 'അമ്മ ഈ കടുംകൈ ചെയ്തത്.
ആശ അപ്പോഴും അതെ അവസ്ഥയിൽ ഇരിക്കുക ആയിരുന്നു. അവൾക്കു എന്ത് ചെയ്യണം എന്ത് പറയണം എന്നറിയില്ല എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല.
മായ:- മോൾ ഇപ്പോൾ ഒന്നും പറയണ്ട. ഞാൻ പറയുന്നതൊക്കെ കേട്ട ശേഷം. അതൊക്കെ ഉൾകൊണ്ട ശേഷം എന്ത് വേണം എന്ന് തീരുമാനിക്ക്. നിന്റെ ജീവിതമാണ് നീ എന്ത് തീരുമാനിച്ചാലും.
മായ പതിയെ അവളോട് കഥകൊളൊക്കെ പറയാൻ തുടങ്ങി. ജോയെ പരിചയപ്പെട്ടത് മുതൽ സഞ്ജയ് തന്റെ വീട്ടിൽ വന്ന ശേഷം ഉണ്ടായതെല്ലാം അവൾ ആശയെ ധരിപ്പിച്ചു. ആദ്യം ആശക്കൊന്നും ഉൾകൊള്ളാൻ ആയില്ല ആലപ്പുഴയിലെ പ്രശ്നത്തിൽ നിന്നും ഇവിടെ വന്നത് ഇത്ര വലിയ മറ്റൊരു പ്രശനത്തിലേക്കാകും എന്നവൾ അറിഞ്ഞില്ല. അവൾ കുറച്ചു സമയം മായ പറഞ്ഞതൊക്കെ ഉൾകൊള്ളാൻ ശ്രമിച്ചു കൊണ്ടിരുന്നു.
സഞ്ജയ് ഈ സമയം ഹാളിൽ തേരാ പാരാ
💬 Comments
View all comments