Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]
മായ കണ്ടുപിടിച്ചു. പബ്ലിക് പ്രൊഫൈൽ ആയിരുന്നു അത്. ജോ എന്നായിരുന്നു അയാളുടെ പേര്. അയാൾ എടുത്ത നിരവധി ചിത്രങ്ങൾ മായ കണ്ടു ആ പ്രൊഫൈലിൽ. ഒരു കൗതുകത്തിൽ അവൾ ജോയ്‌ക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അത് അയാൾ അക്‌സെപ്റ്റ് ചെയ്യും എന്ന് അവൾ കരുതിയില്ല.
ജോ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്ത ശേഷവും മായ അയാളെ എഫ്.ബി. വഴി കോണ്ടച്റ്റ് ചെയ്തില്ല. പക്ഷെ പുള്ളിയുടെ ചിത്രങ്ങളൊക്കെ ലൈക് ചെയ്യാറുണ്ടായിരുന്നു. 2 - 3 ദിവസങ്ങൾക്കു ശേഷം മായ എഫ്.ബി.യിൽ ഓൺലൈൻ ആയിരുന്ന സമയത്തു മായയുടെ മെസ്സഞ്ചറിൽ.
ജോ:- ഫോട്ടോസ് ഒക്കെ ഇഷ്ടപ്പെട്ടോ?
മായ ആദ്യം ഒന്ന് ഞെട്ടി. റിപ്ലൈ ചെയ്യണോ എന്ന് ആലോചിച്ചു. എന്തായാലും റിപ്ലൈ ചെയ്യാം എന്ന് കരുതി.
മായ:- ഇഷ്ടപ്പെട്ടു. ജോ മലയാളി ആയിരുന്നോ?
ജോ:- ജനിച്ചു വളർന്നത് കോഴിക്കോട് ആണ്. പക്ഷെ ഇപ്പോൾ വർഷങ്ങളായി ട്രാവലിൽ ആണ്. മലയാളം മറന്നിട്ടില്ല. മറ്റു പല ഭാഷകളും പഠിക്കുകയും ചെയ്തു.
അയാളുടെ സംസാരം മായയ്ക്ക് ഇഷ്ടപ്പെട്ടു. പിന്നീട് അവർ സ്ഥിരം ചാറ്റിങ്ങിലായി. പിന്നെ അത് വോയിസ് കോളിലേക്കു മാറി. താമസിയാതെ വീഡിയോ കാൾ ആയി. ജോ ഒരു ചെറുപ്പക്കാരൻ അല്ല. ഒരു 40 വയസ്സിൽ കൂടുതൽ പ്രായം തോന്നും. മുടി ഒക്കെ വളർത്തി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഉള്ള മുടിയും താടിയും. നല്ല ആരോഗ്യം ഉള്ള ശരീരം. ആകർഷിക്കുന്ന സംസാര രീതി. പക്ഷെ മായയെ ആകർഷിച്ചത് അയാളുടെ യാത്രകളുടെ വിവരണം ആണ്. ഭർത്താവ് മരിച്ച ശേഷം മായയുടെ ജീവിതം മുഴുവൻ മകളുടെ ഭാവിക്കു വേണ്ടി ആയിരുന്നു. മകളുടെ വിവാഹവും അനുബന്ധ ചടങ്ങുകൾക്കു ശേഷം താൻ എന്നെങ്കിലും ഫ്രീ ആയാൽ ജോലിയിൽ നിന്ന് സബ്ബാറ്റിക്കൽ എടുത്തു എവിടെ എങ്കിലുമൊക്കെ ട്രാവൽ ചെയ്യാൻ പോകണം എന്നാണ് മായയുടെ ആഗ്രഹം . ജോയുടെ അനുഭവങ്ങൾ മായയ്ക്ക് ഒരു പുത്തൻ ഉണർവ് ഏകി. അവൾക്കു യാത്ര ചെയ്യാനുള്ള ആഗ്രഹം കൂടി വന്നു. ഇതെല്ലം അവൾ ജോയോട് പറയുകയും ചെയ്തു. ജോയുടെ ട്രിപ്പിൾ ജോയിൻ ചെയ്യുന്നോ എന്ന ചോദ്യത്തിന് തമാശ രൂപേണ ശെരി എന്ന് പറയുകയും ചെയ്തു.
മായയ്ക്ക് ജോ ഒരു ഇൻസ്പിറേഷൻ ആയിരുന്നെകിൽ ജോയ്‌ക്കു മായ ഒരു ഇന്റെരെസ്റ്റ് ആയിരുന്നു. അവളുടെ സൗന്ദര്യത്തിൽ ആദ്യം തന്നെ ജോ വീണു പോയിരുന്നു. അവളെ കാണാനും അവളുടെ കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹിച്ചു. ജോ അങ്ങനെ നാട്ടിലേക്കു തിരിച്ചു.
💬 Comments
View all comments