Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 8 [റിച്ചി]
എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ നിന്നു. അവൻ അല്പം വെള്ളം ഒഴിച്ച് അവളുടെ മുഖം തുടച്ചു. എന്നിട്ടു മായയുടെ വായ തുറന്നു സ്വല്പം വെള്ളം അവളെ കൊണ്ട് കുടിപ്പിച്ചു. ജഗ്ഗ് താഴെ വച്ചിട്ട് അവൻ ഫോണെടുത്തിട്ടു ആശയെ വിളിക്കാമെന്ന് കരുതി. അപ്പോൾ മായയിൽ നിന്നും ചെറിയ ഒരു അനക്കം അവൻ കേട്ട്. അവൻ അടുത്ത് ചെന്നു. അവളോട് ചേർന്ന് ഇരുന്നു. മായ പാതി മയക്കത്തിൽ ആണെങ്കിലും സംസാരിക്കാൻ തുടങ്ങി.
മായ:- എനിക്ക് കുഴപ്പമൊന്നുമില്ല. സ്ട്രെസ്സിന്റെയ. ഒന്ന് കിടന്നിട്ടെണീക്കുമ്പോൾ ഇത് മാറും.
സഞ്ജയ്:- നമുക്ക് ഹോസ്പിറ്റലിൽ പോകാം.
മായ:- അതൊന്നും വേണ്ട. താഴെ റൂമിൽ എന്റെ ടാബ്ലറ്റ് ഇരിപ്പൊണ്ട് ഒന്ന് എടുത്തോണ്ട് വരുമോ.
സഞ്ജയ് പോയി മായ പറഞ്ഞ ടാബ്ലറ്റ് എടുത്തു കൊണ്ട് വന്നു. അവൾ അത് കഴിച്ചിട്ട് കിടന്നു. അല്പം സെഡേറ്റീവ് ആയിട്ടുള്ള ടാബ്ലറ്റ് ആയിരുന്നു. അത് കഴിച്ചു കഴിച്ചു കഴിഞ്ഞു മായ വീണ്ടും മയക്കത്തിലോട്ടു വീണു. സഞ്ജയ് മായയെ കട്ടിലിൽ നേരെ പിടിച്ചു കിടത്തി. സ്ട്രെസ് കാരണമുള്ള മയക്കവും മരുന്നിന്റെ എഫക്റ്റും മായ നല്ല ഉറക്കത്തിലേക്കു വീണു.തത്കാലം ആശയെ ഒന്നും അറിയിച്ചു പേടിപ്പിക്കണ്ട എന്ന് സഞ്ജയ് കരുതി.
സഞ്ജയ് താഴെ പോയി അടുക്കളയിൽ ചെന്നു. ഉച്ചക്കത്തെക്കുള്ളത് മിക്കതും മായ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അവിടെ കറിക്ക് അരിഞ്ഞു വച്ചിരുന്ന പാത്രത്തിലുള്ളത് കൊണ്ട് സഞ്ജയ് ഒരു തോരൻ തട്ടി കൂട്ടി. തനിച്ചു നിന്ന് ശീലമുള്ളതു കൊണ്ട് അവനു അല്പം പാചകമൊക്കെ അറിയാമായിരുന്നു. അതിനു ശേഷം ചോറ് വാങ്ങിവച്ചു സഞ്ജയ്. അത് കഴിഞ്ഞു അടുക്കള എല്ലാം പറ്റുന്ന പോലെ
💬 Comments
View all comments