വൃന്ദാവനം 1 [കുട്ടേട്ടൻ]
📝 Ongoing
👁 279424 views ❤ 679 likes 💬 126 comments
വർഷങ്ങളുടെ അലസതയ്ക്ക് ശേഷവും ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ പ്രസിദ്ധികരിക്കാൻ അനുവദിച്ച പ്രിയ കുട്ടൻ ഡോക്ടർ, വല്യ കമന്റിട്ടു എന്നെ ആഹ്ലാദചിത്തനാക്കിയ പ്രിയ എഴുത്തുകാരൻ ഹർഷൻ, വർഷങ്ങൾക്കിപ്പുറവും കാത്തിരുന്നു സ്നേഹപുരസരം പരിഭവം പറഞ്ഞ ചങ്ങാതിമാർ…
നന്ദിയുണ്ട്.
ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ അവസാനഭാഗം ഉടൻ വരും.ഇപ്പൊ പുതിയ ഒരു കഥ തുടങ്ങുന്നു.
വൃന്ദാവനം 1
Vrindhavanam Part 1 | Author : Kuttettan
വലംപിരിശംഖിലെ തീർഥം പോലെയൊഴുകുന്ന നിളയുടെ നദിക്കരയിൽ, മൗനമന്ത്രം ജപിച്ചു ശാന്തിയോടെ കിടക്കുന്ന വള്ളുവനാടൻ ഗ്രാമമാണ് വേദപുരം…
തലമുറകളുടെ പെരുമയും പഴക്കവും ഈ ഗ്രാമത്തിനു പറയാനുണ്ട് . പണ്ട് ഉത്തരേന്ത്യയിലെ വൈദികമഠങ്ങൾ ഹൂണന്മാർ ആക്രമിച്ചപ്പോൾ ബ്രാഹ്മണർ വേദങ്ങളെ സംരക്ഷിക്കാനായി കേരളത്തിൽ നിളാനദിക്കരയിലെത്തി. മേഴത്തോൾ, താഴെമംഗലം, അണിയാർവട്ടം, പപ്പശേരി തുടങ്ങിയ ബ്രാഹ്മണ സെറ്റിൽമെന്റുകൾക്ക് അന്ന് ആളും അർഥവും കൈയ്യൂക്കും നൽകി സഹായിച്ചത് ചന്ദ്രോത്ത് തറവാട് എന്ന ഒരു കുടുംബക്കാരായിരുന്നു.
ചന്ദ്രോത്തെ ആൺകുട്ടികളുടെ കരബലവും ചങ്കുറപ്പും നൽകിയ സുരക്ഷയിൽ നിളയുടെ നദിക്കരയിൽ വേദമന്ത്രങ്ങൾ വീണ്ടും മുഖരിതമായി. അവിടത്തെ ഓത്തുശാലകളിൽ നിന്ന് ബ്രാഹ്മണക്കുട്ടികൾ വേദങ്ങൾ ഹൃദിസ്ഥമാക്കി.
തങ്ങളെ സഹായിച്ചതിനും വേദങ്ങളെ കാത്തുസൂക്ഷിച്ചതിനും പ്രത്യുപകാരമായി ചന്ദ്രോത്ത് തറവാടിനു ബ്രാഹ്മണ്യം പ്രത്യേക അധികാരങ്ങൾ നൽകി.
💬 Comments
View all comments