Chapter Title : ❤️വൃന്ദാവനം 2 [കുട്ടേട്ടൻ]
വെരുകിനേപ്പോലെ നടപ്പായിരുന്നു പണി.പല തവണ അവൻ കണ്ണാടി നോക്കി. ട്രിം ചെയ്ത മനോഹരമായ വെളുത്ത തന്‌റെ മുഖത്ത് അവൻ പലതരം ക്രീമുകൾ തേച്ചു.അലമാര നിറച്ചും വാങ്ങി വച്ചിരിക്കുന്ന ഷർട്ടുകളും ജീൻസുകളും പലതവണ ഇട്ടുനോക്കി.
അതൊരു വല്ലാത്ത വെപ്രാളമാണ് മക്കളേ.അതനുഭവിച്ചവർക്കേ അറിയൂ. കിടന്നാൽ കിടപ്പു വരില്ല, ഇരുന്നാൽ ഇരിപ്പുറയ്ക്കില്ല, വല്ലാത്ത ഒരു തരം പരവേശം...അനുരാഗപ്പരവേശം.
വൈകുന്നേരം സമാധാനമില്ലാതെ സഞ്ജു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു പോയി. തിരികൾ കത്തുന്ന ചുറ്റമ്പലത്തിലൂടെ നടന്നു ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ അൽപനേരം മിഴി കൂപ്പി നിന്നു.
എന്നിട്ടു ചുറ്റമ്പലത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന അമ്പലക്കുളത്തിന്‌റെ കല്ലുകൾ കെട്ടിയ പടവിൽ ചെന്നു നിർനിമേഷനായി
ഇരുന്നു.കൽപടവുകളിലൊക്കെ ദീപങ്ങൾ തെളിച്ചു വച്ചിരുന്നു. ആ ദീപപ്രഭയിൽ കുളത്തിലെ വെള്ളത്തിൽ ചെറുമീനുകൾ ഉയർന്നു ചാടുന്നത് സഞ്ജുവിനു കാണായിരുന്നു.അവൻ വെള്ളത്തിലേക്കു ചെറുകല്ലുകൾ പെറുക്കിയെറിഞ്ഞു ചിന്താധീനനായി ഇരുന്നു.
'എന്താണു ഹീറോ, ചിന്തിച്ചു കൂട്ടുന്നത്' പുറത്ത് ഒരു തട്ടു കിട്ടിയപ്പോളാണ് അവൻ തിരിഞ്ഞു നോക്കിയത്.
കണ്ണേട്ടനാണ്.
'ഒന്നുമില്ല ചുമ്മാ, 'അവൻ കണ്ണേട്ടനോടു പറഞ്ഞു.
'ഊംഊം ചുമ്മാ ചുമ്മാ, മുറപ്പെണ്ണുങ്ങളെപ്പറ്റി സ്വപ്‌നം കാണുകയാകും അല്ലേ' കണ്ണേട്ടൻ ചോദിച്ചു.
'ഈ കണ്ണേട്ടൻ വെറുതെ മനുഷ്യനെ മെക്കാറാക്കാൻ' അപ്പു നേരീയ ദേഷ്യം കാട്ടി.
'എന്തെടാ സത്യമതല്ലേ,' കണ്ണേട്ടൻ വിടാൻ ഭാവമില്ല.സഞ്ജു ഒന്നും പറയാൻ പോയില്ല.
'എടാ സഞ്ജൂ,' കണ്ണേട്ടൻ വിളിച്ചു.
അപ്പു അയാളെ നോക്കി.
'കണ്ണേട്ടൻ നിന്നെ പിന്തിരിപ്പിക്കാണെന്നു തോന്നരുത്, നീയ് ഒരു ബ്രഹ്‌മചാരിക്കുട്ടിയാ. പണ്ട് കൂടെവളർന്ന മുറപ്പെണ്ണുങ്ങളെക്കുറിച്ചു ഫീലിങ്‌സ് ഒക്കെയുണ്ടാകുക സ്വാഭാവികം. എന്നാൽ, അവരുടെ കാര്യോ,വേദപുരത്തും പാലക്കാടുമൊന്നുമല്ല, ന്യൂയോർക്കിലും ബോംബെയിലുമൊക്കെ വളർന്നവരാ അവര്.
അവർ ഇപ്പോളും നിന്നെ ഓർത്തോണ്ടിരിക്കുവാന്നാ നിന്‌റെ
💬 Comments
View all comments