Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
ഉള്ളിൽ തെളിഞ്ഞു. അതാണോ രാശിയിലെ കുഴപ്പത്തിനു കാരണമെന്ന് അവൻ ഒരു നിമിഷം ഓർത്തു.
ഇല്യ, നമുക്ക് പിടികിട്ടണില്യ, പക്ഷേ എവിടെയോ എന്തോ കുഴപ്പം പോലെ, തറവാട്ടംഗങ്ങൾ തങ്ങളുടെ പെരുമാറ്റത്തിലൊക്കെ ഒരു സൂക്ഷ്മതയും ജാഗ്രതയും പുലർത്തിയേക്കുക-തിരുമേനി അറിയിച്ചു.
സഞ്ജുവിന്‌റെ ഉള്ളൊന്നു തണുത്തു. ഭാഗ്യം കുളക്കരയിൽ വച്ച് തന്നെ മീര ചുംബിച്ചത് തിരുമേനിക്ക് അറിയാൻ സാധിച്ചിട്ടില്ല. ഇനിയെല്ലാം സൂക്ഷിക്കണം. അവനോർത്തു. മീരയിൽ നിന്ന് ഒരകലം പാലിച്ചില്ലെങ്കിൽ അപകടമാണ്.
അതേ സമയം തന്നെ അവന്‌റെ ഉള്ളിൽ കുളക്കരയിലെ ചുംബനം വീണ്ടും തെളിഞ്ഞുവന്നു. മീരയുടെ ചുണ്ടുകൾ തന്‌റെ ചുണ്ടുകളിലേക്ക് അമർന്ന ആ നിമിഷം. എന്തൊ ഒരടുപ്പക്കൂടുതൽ തനിക്ക് മീരയോടു തോന്നുന്നുണ്ടെന്നു സഞ്ജു തിരിച്ചറിഞ്ഞു. എത്രയായാലും തനിക്ക് ആദ്യചുംബനം നൽകിയ പെണ്ണല്ലേ. അവൾ മനസ്സിലേക്ക് ഒരു പാലമിട്ടുകഴിഞ്ഞു. അവൾ തന്‌റെ ഇഷ്ടം കൂടാതെയാണെങ്കിലും തന്നിൽ ഒരു അവകാശം സ്ഥാപിച്ചു കഴിഞ്ഞു. ഇനിയവളെ താൻ കല്യാണം കഴിക്കേണ്ടി വരുമോ?
എന്നാൽ അതേനിമിഷം തന്നെ അതുകഴിഞ്ഞുള്ള രംഗങ്ങളും അവന്‌റെ മനസ്സിൽ തിരയടിച്ചെത്തി. താൻ പിടിച്ചുമാറ്റിയില്ലെങ്കിൽ സ്വാതിയെ അവൾ കൊന്നേനേ. പ്രണയാതുരയായി നിന്ന നിലയിൽ നിന്ന് എത്രപെട്ടെന്നാണ് അവളിൽ ക്രൗര്യം കത്തിയത്. എത്ര കഷ്ടപ്പെട്ടാണ് താൻ സ്വാതിയെ മോചിപ്പിച്ചത്. ഇങ്ങനെയുള്ള ഒരാളിന്‌റെ ഭർത്താവായാൽ തന്‌റെ ഗതിയെന്താകും.
എന്താണ് മാൻ ഒടുക്കത്തെ ചിന്തയാണല്ലോ. വലിയ ചിന്തകനായി മാറുമോ നീ- കണ്ണേട്ടന്‌റെ ചിരിയോടെയുള്ള ചോദ്യമാണ് ആലോചനകളിൽ നിന്ന് സഞ്ജുവെ ഉണർത്തിയത്. കണ്ണേട്ടനായിരുന്നു വാഹനം ഓടിച്ചത്, സഞ്ജു മുൻസീറ്റിലായിരുന്നു.
ഇനി ചിന്തിക്കുന്നത് അപകടമാണെന്ന് സഞ്ജു ഓർത്തു. മറ്റുള്ളവരുടെ ചിന്തകൾ പോലും മനസ്സിലാക്കാൻ വിരുതനാണു കണ്ണേട്ടൻ.
ഏയ് ഒന്നുമില്ല- സഞ്ജു പറഞ്ഞു.
അങ്ങനെയല്ല എന്തോ ഉണ്ട്, അതു നീ പറയില്ലെന്നറിയാം, അതോണ്ട് പറയണ്ട- കണ്ണേട്ടൻ പറഞ്ഞു.
തന്‌റെ മനസ്സിലുള്ള കാര്യങ്ങൾ ആരോടെങ്കിലും ഒന്നു പറയണമെന്ന് സഞ്ജുവിന് തോന്നി. കണ്ണേട്ടൻ ആണെങ്കിൽ നല്ലയാളാണ്. കാര്യം കുറേ കളിയാക്കലൊക്കെയുണ്ടെങ്കിലും കട്ടയ്ക്കു കൂടെ നിൽക്കും.
കണ്ണേട്ടാ- സഞ്ജു വിളിച്ചു.
എന്താടാ, നീ കാര്യം പറ, നമുക്ക് പരിഹാരമുണ്ടാക്കാം- കണ്ണേട്ടൻ പറഞ്ഞു.
പുഴക്കരയിൽ അവർ വണ്ടിനിർത്തി. മീരയും നന്ദിതയും തറവാട്ടിൽ എത്തിയതു മുതൽ കുളക്കരയിൽ സംഭവിച്ച കാര്യങ്ങൾ വരെ കണ്ണനോട് സഞ്ജു
💬 Comments
View all comments