Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
ഞാനൊന്നും അറിയില്ലാന്ന് അല്ലേ..ഞാനറിഞ്ഞിട്ടുണ്ട്. നീയ് കോളജിൽ നടത്തിയ അടി മുതൽ ക്രിക്കറ്റ് കളിച്ച് കപ്പ് നേടിയതുവരെ എല്ലാം അറിയുന്നുണ്ട്-മീര പറഞ്ഞു.
സഞ്ജു ഞെട്ടിപ്പോയി. അപ്പോൾ ആരോ ഇവൾക്കുവേണ്ടി ഇവിടെ ചാരപ്പണി ചെയ്യുന്നുണ്ട്. അതാരായിരിക്കും.
ആരാ ആ വിവരങ്ങളൊക്കെ തരുന്നത്-നിഷ്‌കളങ്കമായി സഞ്ജു ചോദിച്ചു.
മോൻ തൽക്കാലം അതറിയേണ്ട കേട്ടോ-മീര അവന്‌റെ കവിളത്തു മൃദുവായി അടിച്ചുകൊണ്ടു പറഞ്ഞു.സഞ്ജു മിണ്ടാതെയിരുന്നു. ആരോ ഒരാൾ തന്നെ നിരീക്ഷിച്ച് അവൾക്ക് വിവരങ്ങൾ കൊടുക്കുന്നുണ്ടെന്ന് അവനു മനസ്സിലായി. പക്ഷേ അതാര്. എത്ര ശ്രമിച്ചിട്ടും ആ ഒരാൾ ആരെന്ന് അവൾക്കു മനസ്സിലായില്ല.
വിളക്കുവയ്ക്കുന്ന സമയത്താണ് സഞ്ജുവും മീരയും തിരികെ വീട്ടിലെത്തിയത്.
ദീപം ദീപം എന്നു പറഞ്ഞുകൊണ്ട് നന്ദു വിളക്കുമായി വരുന്ന സീനായിരുന്നു അത്. വിളക്ക് വരാന്തയിൽ നിലത്തു വച്ച ശേഷം അവൾ നിവർന്നപ്പോൾ കണ്ടത് മീരയെയും സഞ്ജുവിനെയും. അവൾക്കു മുഖം കൊടുക്കാതെ മുഖം വെട്ടിച്ച് മീര അകത്തേക്കു പോയി.
സഞ്ജു നന്ദുവിനെ നോക്കുകയായിരുന്നു. ചുവന്ന പട്ടുപാവാടയും ദാവണിയുമായിരുന്നു അവളുടെ വേഷം. കുളികഴിഞ്ഞതിന്‌റെ അടയാളമായി മുടി പിന്നോട്ടുവച്ചു തോർത്തുകൊണ്ടു കെട്ടിയിട്ടുണ്ടായിരുന്നു അവൾ. മീര മാസെങ്കിൽ ക്ലാസ് നന്ദിത തന്നെ.
വിളക്കിലെ എണ്ണ തന്‌റെ മുൻവശത്തെ മുടിയിൽ തേച്ചുകൊണ്ട് നന്ദിത സഞ്ജുവിന് അരികിലേക്കു നടന്നു വന്നു. മനോഹരമായ സുഗന്ധം അവൾ വന്നപ്പോൾ സഞ്ജുവിലേക്കു പ്രവഹിച്ചു.
വിളക്കുവയ്ക്കും മുൻപ് എത്തണമെന്നു തറവാട്ടിൽ ഒരു നിഷ്ടയുണ്ടെന്നറിയില്ലേ സഞ്ജുവിന്- നന്ദു അവന്‌റെ മുഖത്തു നോക്കി ചോദിച്ചു.
കൂടുതൽ ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടാനായി സഞ്ജു വിളക്കിലേക്കു നോക്കി കൈകൂപ്പി പ്രാർഥിച്ചു നിന്നു. പിന്നേ, മുംബൈയിൽ ജീവിക്കുന്ന ഇവളാണ് ഈ തറവാട്ടിൽ ജനനം മുതൽ കഴിയുന്ന തന്നോടു നിയമവും നിഷ്ടയുമൊക്കെ പറയുന്നത്-സഞ്ജു ഉള്ളിൽ ഇങ്ങനെ വിചാരിച്ചു നിന്നു.
സഞ്ജു തൊഴൽ അവസാനിപ്പിച്ചപ്പോഴും നന്ദു അവിടെത്തന്നെ ഉണ്ടായിരുന്നു.
മഹാറാണിയെ നന്നായി സോപ്പ് തേച്ചു കുളിപ്പിച്ചോ സഞ്ജൂ- നന്ദു പരിഹാസ രൂപത്തിൽ ചോദിച്ചു.
സഞ്ജു ദൈന്യതയോടെ അവളെ നോക്കി.
ഹും എന്നു പറഞ്ഞുകൊണ്ട് നന്ദു വെട്ടിത്തിരിഞ്ഞ് തറവാട്ടിനുള്ളിലേക്കു പോയി. സഞ്ജു ആ പോക്ക് നിർന്നിമേഷനായി നോക്കിനിന്നു.
-----------------
മേക്കാട്ട് നമ്പൂതിരിയെ കാണാൻ കണ്ണേട്ടനും സഞ്ജുവും ഒരുമിച്ചാണ് പോയത്. മുത്തച്ഛന്‌റെ പഞ്ചഷഷ്ഠി ആഘോഷങ്ങളുടെ
💬 Comments
View all comments