Chapter Title : വ്യാധിരൂപിണി [ഷേണായി]
വേണം..' കണ്ടക്ടർ തന്റെ കൈയിലുള്ള കർച്ചീഫ് കൊണ്ടു മുഖം തുടച്ചിട്ടു അവളോടു ചോദിച്ചു.
' എനിക്കുടനെ വേണം ,ഞാൻ ചേട്ടനൊപ്പം വരാം' ദീപിക മറുപടി കൊടുത്തു.
' ഒന്നും വിചാരിക്കരുത്, ഇതൊക്കെ ചാപ്പാക്കുരിശ് കളിയാണ്. ദീപികക്കൊച്ച് ജോലി ചെയ്യുന്നിടത്തെ ഐഡി കാർഡ് ഒന്നു കാട്ടാമോ' കണ്ടക്ടർ ചോദിച്ചു.
ദീപിക പഴ്സിൽ നിന്ന് ഐഡി കാർഡ് എടുത്തു നീട്ടി, അയാൾ അതു സസൂക്ഷ്മം പരിശോധിച്ചു.ഒടുവിൽ ബോധിച്ച ശേഷം അയാളതു തിരിച്ചുകൊടുത്തു.
' വേറൊന്നും വിചാരിക്കരുതേ കൊച്ചേ, കുറേ പൊലീസുകാര് വേഷം മാറി കറങ്ങി നടപ്പുണ്ട്, പിങ്ക് പോലീസെന്നു പറഞ്ഞു കൊറേയെണ്ണം വേറെയും, നമുക്ക് നമ്മുടെ വയറ്റിപ്പിഴപ്പാണേ..ഏതായാലും കൊച്ചു വാ.' അയാൾ അവളെ ക്ഷണിച്ചു.
ജെട്ടിയുടെ അരികിലൂടെയുള്ള ഇടവഴിയിലൂടെ അവർ നടന്നു, ഒരു മതിൽക്കെട്ടിലെ വിക്കറ്റ് ഗേറ്റ് കടന്ന് ഇരുവരും ഒരു കോളനിയിലേക്കു പ്രവേശിച്ചു.ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടം.ചെറിയ ചെറിയ വീടുകൾ.അതിനു മുന്നിൽ സിഗററ്റുമായി ഇരിക്കുന്ന ചില അപരിഷ്‌കൃത മനുഷ്യർ, പലരേയും കണ്ടാൽ നല്ല ഗുണ്ടാ ലുക്ക്. ഇതു കൊച്ചിയിലെ മുച്ചാൻകടവ് ചേരിയാണ്. കൊട്ടേഷൻകാരുടെയും മയക്കു മരുന്നു കച്ചവടക്കാരുടെയും മറ്റു ക്രിമിനലുകളുടെയുമൊക്കെ ആവാസമേഖല.
ചേരിവാസിയായ കണ്ടക്ടറോടൊപ്പം ഒരു സർവൈകസുന്ദരിയെകണ്ട് ആളുകൾ തുറിച്ചുനോക്കി.
' ഡാ പ്രഭാകരോ, സൊയമ്പൻ മുതലാണെല്ലോടാ കൂടെ, പൂയ്' മൂന്നുമുറി കാണുന്ന ഒരു വെള്ളപ്പെയിന്റടിച്ച വീടിന്റെ മുന്നിൽ നിന്ന് ഒരു വെകിളി വിളിച്ചുപറഞ്ഞു.
' ഓട് മലയോളി മൈരേ...' കണ്ടക്ടർ അവനു മറുപടി കൊടുത്തു.കണ്ടക്ടറുടെ പേരു പ്രഭാകരൻ എന്നാണെന്നു ദീപികയ്ക്കു മനസ്സിലായി.
' പ്രഭാകരേട്ടാ...' കള്ളച്ചിരിയോടെ അവൾ വിളിച്ചു.
' കൊച്ചേ എന്റെ പേരു പ്രഭു എന്നാണ്...ആ മയിരൻ
💬 Comments
View all comments