Chapter Title : വ്യാധിരൂപിണി [ഷേണായി]
അവൾ സെറ്റിയിലേക്കു ചൂണ്ടി നവനീതിനോടു പറഞ്ഞു.അവൻ സെറ്റിയിലേക്ക് ഇരുന്നു.
'ദീപിക വന്നിട്ടുണ്ടല്ലേ.?' ടീപ്പോയിലെ ജഗ്ഗിലിരുന്ന വെള്ളം രണ്ടു മടക്കു കുടിച്ച ശേഷം അവൻ സുപ്രിയയോട് ചോദിച്ചു.
'ഹാ, വന്നു, നീയിതെങ്ങനെയറിഞ്ഞു, ഈ സ്ഥലം എങ്ങനെ പിടികിട്ടി.' അവൾ ജിജ്ഞാസയോടെ ചോദിച്ചു.
'അതൊക്കെ അറിഞ്ഞു,' അവൻ പറഞ്ഞു.
'ഹേയ് ദീപികാ, ഇങ്ങോട്ടു വരൂ, ഇതാരാ വന്നേന്നു നോക്കൂ' അവൾ ഉച്ചത്തിൽ വിളിച്ചു.കുറച്ചു നിമിഷത്തിനു ശേഷം ദീപിക ഡ്രോയിങ് റൂമിലേക്ക് എത്തി. കസേരയിൽ ഇരിക്കുന്ന നവനീതിനെക്കണ്ട് അവൾ അവിശ്വസനീയതയോടെ നോക്കി.'നവനീത്' അവളുടെ മുഖം ഇരുണ്ടു.ഒരു കാലത്ത് തന്‌റെ എല്ലാമെല്ലാമായിരുന്നവൻ, 17 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു സമാഗമം.
'സുഖമാണോ ?' ദീപികയെ നോക്കി ഭ്രാന്തമായ ഒരു ചിരി ചിരിച്ചുകൊണ്ട് നവനീത് അന്വേഷിച്ചു.
' നല്ല സുഖം..' കൈകൾ പിണച്ചു മാറത്തു കെട്ടിയ നിൽപിൽ ദീപിക മറുപടി പറഞ്ഞു.
നവനീത് എഴുന്നേറ്റു, 'അറിഞ്ഞതിൽ സന്തോഷം, പക്ഷേ എനിക്ക് സുഖമില്ല, കഴിഞ്ഞ 17 വർഷമായി സുഖമില്ല.' അവൻ പറഞ്ഞു.
ദീപിക ഒന്നും മിണ്ടാതെ നിന്നു.
'നീ അന്ന് എന്നെ തേച്ചിട്ട് ഒറ്റപ്പോക്കായിരുന്നല്ലോ, അതിനു ശേഷം എനിക്കു ഭ്രാന്തുപിടിച്ചതു പോലെയായി.ഇടയ്ക്കാരോ നീ കല്യാണം കഴിച്ചെന്നു പറഞ്ഞു. അതെനിക്കു താങ്ങാൻ പറ്റിയില്ല.നിന്നെ അന്വേഷിച്ചു ഞാൻ മാംഗ്ലൂരിൽ വന്നു. നീ ഭർത്താവിനൊപ്പം മുംബൈയിലേക്കു മാറിയെന്ന് അവിടെ നിന്ന് അറിഞ്ഞു. പിന്നെ ഞാൻ മുംബൈയിൽ വന്നു. ഒരുപാട് അന്വേഷിച്ചു.നിന്‌റെ ഒരു വിവരവും കിട്ടിയില്ല.' അവൻ കിതയ്ക്കുന്നുണ്ടായിരുന്നു.
സുപ്രിയ അനുതാപത്തോടെ അവനെ നോക്കി നിന്നു.എന്നാൽ ദീപികയ്ക്കു ഭാവഭേദമുണ്ടായില്ല.
'നീ പിരിഞ്ഞ വിഷമത്തിൽ ഞാൻ മുഴുക്കുടിയനായി.അതു പോരാതെ വന്നപ്പോൾ കഞ്ചാവിനും
💬 Comments
View all comments