Chapter Title : വ്യാധിരൂപിണി [ഷേണായി]
അവൾ റൂമിലെ നിലക്കണ്ണാടിയിൽ തന്‌റെ പ്രതിബിംബം നോക്കി.
തടിപ്പുകൾ.....
തന്‌റെ ശരീരത്തിൽ മാംസം തടിച്ചുയരുന്നു...അതിന്‌റെ അറ്റത്തു ചുവന്ന രക്തപ്പൊട്ടുകൾ.തന്‌റെ നെഞ്ചിലേക്ക് എന്തോ ഭാരം നിറയുന്നു.
--------------------------------------------------
കൊൽക്കത്ത
എയർപോർട്ടിൽ നിന്നു പുറപ്പെട്ട ടാക്‌സിക്കു പിന്നിൽ ഒരു യുവതി ഇരിപ്പുണ്ടായിരുന്നു.ടാങ്ക്രയ്ക്കു സമീപമുള്ള വലിയ ഹോട്ടലിലേക്കാണ് ടാക്‌സി വന്നു നിന്നത്.അവർ പുറത്തിറങ്ങി കാശ് കൊടുത്തു.വെളുത്ത ഒരു ടീഷർട്ടും ടൈറ്റ് ജീൻസും ധരിച്ചിരുന്ന അവർ തലയ്ക്കു ചുറ്റും ഒരു ഹിജാബും കൂളിങ് ഗ്ലാസും ധരിച്ചിരുന്നു.
' ഐ ഹാഡ് എ ബുക്കിങ്' റിസപ്ഷനിലേക്കു ചെന്ന അവർ അറിയിച്ചു,
' യുവർ ഗുഡ്‌നെയിം?' പുഞ്ചിരിയോടെ റിസപ്ഷനിസ്റ്റ് ചോദിച്ചു.
' നിലോഫർ സെയ്ഫുദ്ദീൻ' അവൾ പറഞ്ഞു.
' റൂം ഈസ് റെഡി, നമ്പർ 307' റിസപ്ഷനിസ്റ്റ് അറിയിച്ചു.
തന്‌റെ അതിഗൂഢമായ ദൗത്യത്തിൽ ഒരുതരത്തിലും പിടിവീഴാതിരിക്കാനായി പത്തു വ്യാജ ഐഡന്‌റിറ്റി കാർഡുകൾ ദീപിക തയാർ ചെയ്തിരുന്നു.അതിലൊന്നിലെ പേരായിരുന്നു നിലോഫർ.ഇനിയുള്ള തന്‌റെ ജീവിതം ആൾമാറാട്ടമാണെന്ന തിരിച്ചറിവിലാണ് ഈ പ്രവൃത്തി അവൾ ചെയ്തത്.
റൂമിലെത്തിയ ദീപിക ആദ്യം ചെയ്തത് റൂമിലെ ടിവി ഓണാക്കുകയാണ്. റിമോട്ട് ഉപയോഗിച്ച് മെനുവിൽ നിന്നു ഒരു മലയാളം ന്യൂസ് ചാനൽ അവർ തിരഞ്ഞെടുത്തു.ചാനലിൽ ബ്രേക്കിങ് ന്യൂസ് വലിയ ആഘോഷത്തോടെ നടക്കുന്നു.ന്യൂസ് റീഡർ ആവേശത്തോടെ വാർത്ത വായിക്കുന്നു.
'കൊച്ചിയിൽ അജ്ഞാത രോഗം പടർന്നുപിടിക്കുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു.നിരവധിപേർ ബാധിക്കപ്പെട്ടിട്ടുണ്ടെന്നാണു സംശയം.ദുരന്തത്തിന്‌റെ തീവ്രത കണക്കിലെടുത്ത് നഗരത്തിൽ അടിയന്തിരമായി ലോക്ഡൗൺ ഏർപ്പെടുത്തിയെന്നു കൊച്ചി കളക്ടർ അറിയിച്ചു.ജനങ്ങൾ വീട്ടിലിരിക്കണമെന്നും ഒരുകാര്യത്തിനും പുറത്തിറങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു.
കൊച്ചിയിൽ നിന്നു വന്നു പോയ ആളുകളിൽ നിന്നു കോഴിക്കോട് കണ്ണൂർ,പത്തനംതിട്ട, കാസർകോട്
💬 Comments
View all comments