0%

Chapter Title : Wife is Beautiful 2

Author : kkstories Read All Parts 3.1K

പറഞ്ഞു അവളുടെ ഉള്ളിലിരുപ്പ് നല്ലതുപോലെ മനസ്സിലായെങ്കിലും വളരെ നല്ല കാര്യമാണ് നീ ചെയ്തതെന്നും പറഞ്ഞു ഞാനവളെ പ്രോത്സാഹിപ്പിച്ചു! ഇത്രയുമായപ്പോൾ ജോസപ്പേട്ടൻ ലഞ്ചുമായി വന്നു . കറികളുടെ കൂട്ടത്തിൽ അവൾക്കിഷ്ടമുള്ള കരിമീൻ പൊള്ളിച്ചതും ഉണ്ടായിരുന്നു . ഞങ്ങൾ കുട്ടനാട്ടുകാർക്കു കരിമീൻവിഭവങ്ങൾ ഏറെ പ്രിയപ്പെട്ടതാണെന്ന് നിങ്ങൾക്കറിയാമല്ലോ! . എല്ലാം ടേബിളിൽ നിരത്തി കഴിഞ്ഞപ്പോഴാണ് ബംഗാളി പയ്യൻ അവിടെ ഇരിക്കുന്നത് ജോസപ്പേട്ടൻ ശ്രദ്ധിച്ചത്. “ആപ് ക്യോമ് സിറ്റ് ഡൗൺ കർത്താ ഹേ ?” അറിയാവുന്ന മുറിഹിന്ദിയിൽ ജോസപ്പേട്ടൻ ചോദിച്ചു (നീ എന്തിനാ ഇവിടെ ഇരിക്കുന്നതെന്നായിരിക്കാം ഉദ്ദേശിച്ചത്!) അഞ്ജലി ഒരു 100 രൂപ നോട്ടെടുത്ത് ജോസപ്പേട്ടന്റെ നേരെ നീട്ടി . “താങ്ക്യൂ മാഡം” എന്ന് പറഞ്ഞോണ്ട് ഭവ്യതയോടെ അയാൾ അത് വാങ്ങി അവളുടെ മുഖത്തേക്ക് നോക്കി ജോസപ്പേട്ടനാറിയാമോ കേരളത്തിൽ നിന്ന് എത്ര മലയാളികൾ ഗൾഫിൽ ജോലി ചെയ്യുന്നുണ്ടെന്ന് ? അവൾ ചോദിച്ചു .ഒരു 10 ലക്ഷം കാണും മാഡം...... പത്തല്ല, 40 ലക്ഷത്തിനു മേലെയുണ്ട് ...ഇങ്ങനെ നമ്മുടെ രാജ്യത്തിന് പുറത്തു കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന പ്രവാസികൾ അയക്കുന്ന പണം കൊണ്ടാണ് നമ്മൾ കേരളീയർ ഇവിടെ സുഖമായി ജീവിക്കുന്നത് അതുപോലെ തന്നെയാണ് ബംഗാളികളും .അവരോട് നമ്മൾ മനുഷ്യത്വം കാണിക്കണം…... അറിയാം മാഡം! …..സോറി മാഡം! ബംഗാളി പയ്യനോട് മോശമായി പെരുമാറിയത് ഞങ്ങൾക്കിഷ്ടമായില്ല എന്നയാൾക്ക്‌ മനസ്സിലായി. ഇതേ സമയം ബംഗാളി പയ്യൻ ഞങ്ങളുടെ രണ്ടു പേരുടെയും കാൽ തൊട്ട് ട്ടുവന്ദിച്ച ശേഷം നന്ദി പറഞ്ഞു കൊണ്ട് ജോലി തുടരുന്നതിനായി കിച്ചണിലേക്കു പോയി മാഡം കുടിക്കാൻ ജ്യൂസ് എന്തെങ്കിലും ? ജോസപ്പേട്ടൻ ചോദിച്ചു യെസ്, രണ്ട് മുസംബി

💬 Comments

View all comments