Chapter Title : Will You Marry Me.?? Part 04 [Rahul Rk]
ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു...
ഇന്നിനി പുറത്ത് ഇവിടെയും പോകുന്നില്ല എന്ന് വച്ചു.. നാളെ ഫ്രഷ് ആയിട്ടു തുടങ്ങാം..
രാത്രി ഭക്ഷണം ഇവിടുത്തെ ഏറ്റവും പ്രശസ്തമായ Chicken Adobo, kini law raw fish salad അങ്ങനെ മര്യാദക്ക് പേര് പോലും അറിയാത്ത എന്തൊക്കെയോ വിഭവങ്ങൾ.. ചിലതെല്ലാം വളരെ ആസ്വദിച്ച് കഴിച്ചു ചിലതിന്റെ രുചി തീരെ പിടിച്ചില്ല... എന്തൊക്കെ ആയാലും റൈസ് ഇല്ലാതെ ഫിലിപ്പൈൻസിൽ ഒരു മീലും പൂർണമാവില്ല...
ജൂലിക്ക് ചില ഭക്ഷണങ്ങൾ മനമ്മടുപ്പിക്കും എന്നുള്ളതിനാൽ വളരെ കരുതലോടെയാണ് അവൾ കഴിച്ചത്..
രാത്രി ഒരുപാട് നേരം പാട്ടും കൂത്തും ഒക്കെ ആയി ഞങൾ അടിച്ച് പൊളിച്ചു...
രാവിലെ വരാം എന്ന് പറഞ്ഞു കാർലോസ് പോയി.. നല്ല യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് പതിയെ ഞങളും ഉറക്കത്തിലേക്ക് വീണു...
********** ********* ***********
അതിരാവിലെ തന്നെ എല്ലാവരും കുളിച്ചൊരുങ്ങി റെഡി ആയി.. ഇനി കാർലോ വന്നാൽ പുറത്ത് പോകാം.. മിന്നു നല്ല ത്രില്ലിൽ ആണ്..
ജൂലിയെ നല്ല ഉന്മേഷതോടെ കാണപ്പെട്ടു.. അത് മനസ്സിൽ തെല്ലൊരു ആശ്വാസം നൽകി..
അതികം വൈകിപ്പികാതെ തന്നെ കാർലോ വന്നു.. കൂടെ അദ്ദേഹത്തിന്റെ മകൾ കെയിറ്റും ഉണ്ടായിരുന്നു.. അങ്ങനെ മിന്നുവിന് ഒരു കൂട്ടായി...
കാർലോ ഞങ്ങൾക്കായി ഒരു റെന്റൽ ജീപ്പ് റെഡി ആക്കിയിരുന്നു.. അത്കൊണ്ട് എപ്പോളും കാബ് ബുക്ക് ചെയ്യേണ്ട കാര്യം ഇല്ല... കാർലോ തന്നെ ആണ് സാരഥി...
ആദ്യം തന്നെ ഞങൾ പോയത്.. ബാഗ്യോവിൽ ഡൗൺ ടൗണിൽ ഉള്ള ബേൺ ഹാം പാർക്കിലേക്ക് ആണ്..
വിശാലമായി പരന്നു കിടക്കുന്ന ഒരു അതിമനോഹരമായ പാർക്ക്..
💬 Comments
View all comments