Will You Marry Me.?? Part 05 [Rahul Rk]
📝 Ongoing
👁 284505 views ❤ 1012 likes 💬 107 comments
(ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിൽ ആണ് നമുക്ക് ഓരോ തിരിച്ചറിവുകൾ ഉണ്ടാകുന്നത്... ശരിയായ സമയങ്ങളിൽ അത് ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാവണം.. ഇല്ലെങ്കിൽ നമ്മൾ എല്ലാം മനസ്സിലാക്കി വരുമ്പോലേക്കും ഒരു പക്ഷെ സമയം വൈകിയിരിക്കും...
Will You Marry Me.?? തുടരുന്നു...)
Will You Marry Me.?? Part 5
Author : Rahul RK | Previous Part
ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..
രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട ആ മുഖം....
ആഷിക.....
ഒറ്റ നിമിഷം കൊണ്ട് എന്റെ ഓർമ രണ്ട് വർഷം പുറകിലേക്ക് പോയി....
ആഷികയും ഒത്തുള്ള ഓരോ നിമിഷവും വീണ്ടും വീണ്ടും എന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു...
ആദ്യമായി ഞാൻ അവളെ കണ്ടത്, സംസാരിച്ചത്.. രാജസ്ഥാനിൽ പോയത്.. കല്ല്യാണ വേഷത്തിൽ അവളെ കണ്ടത്..മുറിയിൽ കയറിയത്.. കല്യാണം കഴിച്ചത്..ഒരുമിച്ച് താമസിച്ചത്.. അവസാനം അന്ന് ആ എയർപോർട്ടിൽ വച്ച് അവസാനമായി പിരിഞ്ഞത്.. അങ്ങനെ എല്ലാം ഒരു മിന്നൽ പോലെ എന്റെ മനസ്സിലൂടെ ഓടി കൊണ്ടിരുന്നു..
തോളിൽ കൈ പതിച്ചപ്പോൾ ആണ് ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്..
കാർലോ ആണ്..
"ആരാ ഷോൺ അത്.. നിനക്കറിയുമോ ഈ കുട്ടിയെ..??"
"അറിയാം..."
"ആരാ...???"
"എന്റെ ഒരു ഫ്രണ്ട് ആണ്..."
"ഹോ..."
എന്റെ മനസ്സിൽ മുഴുവൻ ചോദ്യങ്ങൾ മാത്രം ആയിരുന്നു...
എന്തിന് അവൾ എന്നെ കുറിച്ച് അന്വേഷിച്ച് ഇവിടെ വന്നു??
💬 Comments
View all comments