Will You Marry Me.?? Part 2 [Rahul Rk]

📝 Ongoing

👁 1.3M views ❤ 1.1K likes 💬 89 comments

Will You Marry Me.?? Part 2
Author : Rahul RK | Previous Part

നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ അത്രയും നമുക്ക് കഥകൾ മാത്രമാണ്......(ആരോ പറഞ്ഞത്)

(അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി...

നിങ്ങളുടെ സപ്പോർട്ട് ആണ് എഴുത്തുകാരന്റെ ശക്തി...

ഒന്നാം ഭാഗം വായിച്ചതിനു ശേഷം മാത്രം തുടർന്ന് വായിക്കുക..

Will You Marry Me.?? തുടരുന്നു.....)

വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടത് എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ്...

"ഷോൺ, വാ... ഇരിക്ക്‌ കഴിച്ചിട്ട് പോകാം.."

"ശരി ചേട്ടത്തി.."

ഞാനും അവരുടെ കൂടെ ഇരുന്നു..

"ഷോൺ.. നീ എന്നെ വൈകുന്നേരം റയിൽവെ സ്റ്റേഷനിൽ ഒന്ന് വിടണം.."

"എന്ത് പറ്റി ചേട്ടായി.. എവിടെ പോവാനാ..?"

"കായംകുളത്തെ ത്രേസ്യ ആന്റിക്ക് നല്ല സുഖം ഇല്ലാന്ന്.. ഞാൻ ഒന്ന് പോയി കണ്ടേച്ചും വരാം.."

"ഞാനും വരണോ ചേട്ടായി.."

"വേണ്ടെടാ... ഞാൻ പോയി വന്നേക്കാം..."

"ശരി ചേട്ടായി..."

"പിന്നെ നിന്റെ മറ്റെ വണ്ടി നമ്പർ നോക്കുന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞേക്കാം.."

"ഒാ.. അതിനി വേണ്ട ചേട്ടായി..."

"എന്നാ പറ്റിയെടാ..?"

ഞാൻ സിഗ്നലിൽ വച്ച് കാറ് കണ്ടത് മുതൽക്കുള്ള എല്ലാ കാര്യവും പറഞ്ഞു...

"എനിക്ക് തോന്നുന്നു അത് അവളുടെ ചേച്ചിയോ അനിയത്തിയോ ആരെങ്കിലും ആവും എന്നാ.. വണ്ടി ചിലപ്പോ അവരുടെ പേരിൽ ആകും രജിസ്റ്റർ ചെയ്തത്..."

"എനിക്കും അങ്ങനെ തന്നെ ആണ് ചേട്ടത്തി തോന്നുന

📚 Chapters

1 published

Related Stories

💬 Comments

View all comments