Will You Marry Me.?? [Rahul Rk]
📝 Ongoing
👁 444.4K views ❤ 912 likes 💬 42 comments
Will You Marry Me.??
Author : Rahul RK
സമയം 12.30 ആയല്ലോ... ബസ് ഇപ്പൊ സ്റ്റോപ്പിൽ എത്തും...
ഏട്ടനെ വിളിക്കാനായി ഫോൺ എടുത്തു..
അയ്യോ ആകെ 2% ചാർജ് ഒള്ളു.. ദൈവമേ ഏട്ടനെ വിളിക്കുന്ന വരെ ചാർജ് നിന്നാ മതിയായിരുന്നു...
ഈ കമ്പനിക്കാരുടെ ഒടുക്കത്തെ ഒരു പരസ്യം..
ശബ്ദം ഒന്നും കേക്കുന്നില്ലല്ലോ... ഫോൺ ചെവിയിൽ നിന്ന് എടുത്തു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു... പവർ ബാങ്ക് കൊണ്ട് നടക്കുന്ന ശീലം ഇല്ലാതൊണ്ട് ആ വഴിയും നോക്കണ്ട...
ബസ് സ്റ്റോപ്പിൽ എത്താൻ ആയി..
ബാഗ് എടുത്ത് ഡോറിന് അടുത്തേക്ക് നടന്നു..
കൃത്യമായി സ്റ്റോപ്പിൽ തന്നെ ബസ് നിർത്തി..
ബസ്സിൽ നിന്നിറങ്ങി സ്റ്റോപിലേക്ക് കയറി ഇരുന്നു...
റോഡിലും സ്റ്റോപിലും നല്ല വെളിച്ചം ഉണ്ട്..
പറ്റിയാലെ ഇന്ന് വരികയുള്ളൂ അല്ലെങ്കിൽ നാളെയെ വരൂ എന്നും.. അഥവാ എത്തിയാൽ ഏട്ടനെ വിളിക്കാം എന്നും ആണ് പറഞ്ഞത്..
കാൾ കാണാത്തത് കൊണ്ട് ഇന്ന് വരില്ല എന്നാവും ഏട്ടൻ കരുതിയിരിക്കുക..ഇനിയിപ്പോ ഒരു വഴിയെ ഒള്ളു.. ഏതെങ്കിലും വണ്ടിക്ക് കൈ കാണിച്ചു ലിഫ്റ്റ് ചോദിക്കാം..
കാറുകളും ലോറികളും ബൈക്കുകളും ഓട്ടോകളും പോവുന്നുണ്ട് പക്ഷേ റോഡിന് കുറുകെ കിടന്നാൽ പോലും ഒരുത്തനും നിർത്തില്ല എന്ന വാശിയാണ്..
അവരെ പറഞ്ഞിട്ടും കാര്യം ഇല്ല.. കാലം അതല്ലേ.. ആരെയും വിശ്വസിക്കാൻ പറ്റില്ലലോ.. എന്റെ സ്ഥാനത്ത് വല്ല പെൺകുട്ടിയും ആണെങ്കിലോ എന്നോർത്തപ്പോൾ ചെറിയ ഒരു ഭയം തോന്നി ഉള്ളിൽ..
ഇ
💬 Comments
View all comments