0%

Chapter Title : യാദൃശ്ചികം ഭാഗം 4

Author : samudrakkani Read All Parts 453

.ഒരു 12.....13....വയസു അത്രയേ ഉണ്ടാകൂ.. അവനു... അവനെ പറഞ്ഞിട്ട് കാര്യം ഇല്ല കഴിക്കുന്നത് എല്ലാം അങ്ങനത്തെ ഭക്ഷണം ആണല്ലോ.... പിന്നെ ഇതൊക്കെ എന്ത്... സ്കൂളിലെ കുട്ടികളെ കൊണ്ടു വരുന്ന ഓരോ ഡ്രൈവർ മാർ പറഞ്ഞത് വച്ചു  നോക്കുമ്പോൾ.... ...

"ഹന "അതാണ് അവളുടെ പേര്.. ചെക്കൻ "അഹമ്മദ് " അബൂദി എന്ന് വിളിക്കും... വീട്ടിൽ എല്ലാവരും അത് കേട്ട് ഞാനും ഇപ്പോൾ അങ്ങനെയാ വിളിക്കുന്നേ.... കുറച്ചു പൊട്ടിത്തെറിച്ചവൻ ആണ് എന്നാലും വലിയ മോശം പറയാൻ മാത്രം അത്രക് മോശം അല്ലാ.. .. മറ്റു പിള്ളേരെ അപേക്ഷിച്ചു നോക്കുമ്പോൾ.. .ഇപ്പോൾ ഞാനും ആയി നല്ല സൗഹൃദം ആയി... ഇടക്കിടക്ക് വരും റൂമിൽ വലിക്കാൻ മുട്ടുമ്പോൾ.. . ആദ്യം ഒക്കെ ഞാൻ സിഗെരെറ് കൊടുക്കാൻ മടിച്ചിരുന്നു.. പിന്നെ കെഞ്ചി ചോദിക്കുമ്പോൾ കൊടുക്കാതിരിക്കുന്നതു എങ്ങന്യാ... അവനും നാളയുടെ ഒരു ആണല്ലേ... എന്ന് കരുതി കൊടുക്കും... ഇപ്പോൾ പിന്നെ ചോദ്യം ഒന്നും ഇല്ല നേരെ വരുക എടുക്കുക വലിക്കുക.... ..

ചില ദിവസങ്ങൾ അബൂദിക് ക്ലാസ് ഉണ്ടാകാറില്ല അന്നത്തെ ദിവസം ഞാനും ഹനയും...മാത്രം ആണ് സ്കൂൾ യാത്രകൾ.. ആ ദിവസങ്ങളിൽ അവളെ കുറിച്ചുണ്ടായിരുന്ന എല്ലാ തെറ്റിദ്ധാരണകളും എനിക്ക് മാറി... അവൾ നല്ല പോലെ എന്നോട് അടുത്തു. .സംസാരം തുടങ്ങിയാൽ പിന്നെ എനിക്ക് ഒന്നും പറയാൻ ഉള്ള ഗാപ് കിട്ടില്ല... മുഴുവനും മനസിലാകില്ല എന്നാലും കുറേയൊക്കെ ഞാൻ മനസിലാക്കിയിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുബോൾ അഭയാ (കറുത്ത ദേഹം മുഴുവൻ മറക്കുന്ന വസ്ത്രം )ഇട്ടിട്ടുണ്ടാകും കാറിൽ കയറി ഗേറ്റ് കടന്നാൽ അത് അഴിച്ചു സീറ്റിൽ വക്കും

💬 Comments

View all comments