Chapter Title : യാദൃശ്ചികം ഭാഗം 11
ഞാൻ ഒളികണ്ണിട്ടു നോക്കാൻ മറന്നില്ല. ഞാൻ മെല്ലെ ഗേറ്റിനു പുറത്തേക്കും... ഒന്ന് വലിക്കാൻ മുട്ടിയിട്ടു കുറേ നേരം ആയി.... ഗേറ്റിനു പുറത്തെ ഒരു വലിയ തണൽ മരം ലക്ഷ്യം ആക്കി ഞാൻ നടന്നു.. അതിനടിയിൽ നല്ല കാറ്റുണ്ട്.. സിഗെരെറ് ചുണ്ടിൽ വച്ചു കൊളുത്തി..
ഗേറ്റിലെ ആരുടേയോ ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.. തിരിഞ്ഞു നോക്കി മെലിഞ്ഞു വെളുത്ത.. നരച്ച നീളം ഉള്ള താടിയും കയ്യിൽ ഒരു oonu.. വടിയും പിടിച്ചു ഒരു മനുഷ്യൻ .... വിശാലമായി ചിരിച്ചു എന്റ അടുത്തേക് വന്നു... കയ്യിൽ ഒന്ന് രണ്ടു പേപ്പർ... കണ്ണട ഒന്നുകൂടി മൂക്കിൽ ഉറപ്പിച്ചു കൊണ്ട്... ബാബു അല്ലേ ???മരിയ പറഞ്ഞു പുതിയ ഡ്രൈവർ വന്നിട്ടുണ്ടെന്ന്..... ഞാൻ മാഡത്തിന്റെ ബാബ (ഫാദർ. അച്ഛൻ ).. ബാബു ഒരു സഹായം ചെയ്യണം എയർപോർട്ട് വരെ ഒന്ന് പോണം പുതിയ ഖദാമ ഇന്ന് വരും അവളെ കൂട്ടികൊണ്ടുവരാണ്... അതും പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന ആ പേപ്പർ എന്റെ നേരെ നീട്ടി.. . ഇതാണ് അവളുടെ പാസ്പോര്ട്. വിസ കോപ്പി... 2. 00 മണിക് എയർപോർട്ടിൽ എത്തും.. ഞാൻ ആ പേപ്പർ വാങ്ങി....
Saadiya... 19 വയസു... ഫാതെർസ് നെയിം അഹമ്മദ്... .എത്യോപ്യ... ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയിൽ കാണുമ്പോൾ തന്നെ നല്ല സുന്ദരി... മ് ഇ 19 വയസു ആകുമ്പോളെക് എന്തിനാ മോളെ ഇങ്ങോട്ടു വരുന്നേ.... കുറച്ചു കൂടി കഴിഞ്ഞിട്ട് പോരായിരുന്നോ.. ഞാൻ ആ പേപ്പറിലെ ചന്തം ഉള്ള മുഖത്തു നോക്കി ചോദിച്ചു..... 1. 00 മണി ആകുന്നു
💬 Comments
View all comments