0%

Chapter Title : യാദൃശ്ചികം 12

Author : samudrakkani Read All Parts 489

വന്നിറങ്ങി എമിഗ്രഷൻ കഴിഞു പുറത്തു കടക്കുന്നതിന്റെ മുൻപ് തന്നെ പർദ കൊടുക്കും  അത് muthawaa.. മാരുടെ (മതകാര്യ പോലീസ് ) ജോലിയാ.. അവളും പർദ്ദ ഇട്ടിരുന്നു ഗേറ്റിനു പുറത്തു വന്ന അവളുടെ അടുത്തേക് ചെന്ന അവളോട് പറഞ്ഞു ഞാൻ ബാബു കഫീൽ അയച്ചതാ  സാദിയയെ കൂട്ടികൊണ്ടുപോകൻ .. പാസ്പോര്ട് കോപ്പി അവൾക്കു കാണിച്ചു.. അതിൽ ഒന്ന് നോക്കി ആശ്വാസത്തോടെ ചിരിച്ചു കൊണ്ട് എന്റ മുഖത്തേക്കു നോക്കി..ഞാൻ പാസ്‌പോർട്ടിന് വേണ്ടി അവളോട് കൈ നീട്ടി പാസ്പോര്ട് എനിക്ക് തന്നു... സാദിയ പോകാം ഞാൻ ഒരു ബാഗ് എടുത്തു മുമ്പിൽ നടന്നു.. .എനിക്ക് പിന്നിൽ ആയി അവളും...

കാറിൽ ബാഗുകൾ എടുത്തു വച്ചു.. ഡോർ തുറന്നു കൊടുത്തു കയറി ഇരിക്കാൻ പറഞ്ഞു. ആ മുഖം കണ്ടാൽ അറിയാം അകകൂടി പേടിച്ചു പരിഭ്രമിച്ച ഒരു മൺകുട്ടിയപോലെ ഉണ്ട്.... ഉണ്ടാകും ചെറിയ ഒരു പെൺകുട്ടി, തികച്ചും അപരിചിതമായ സ്ഥലവും ആളുകളും....പുറത്തെ ചൂടിൽ അവളുടെ നെറ്റിയിലും, കവിളിലും എല്ലാം നനുത്ത വിയർപ്പു തുള്ളികൾ പൊടിയാൻ തുടങ്ങിയിരുന്നു  ഞാൻ കാറിൽ കയറി ഇരുന്നു സ്റ്റാർട്ട് ആക്കി...Tissue.ബോക്സ് അവൾക്കു നേരെ നീട്ടി തുടക്കൂ.. ആകെ വിയർത്തല്ലോ ?? A.C ഓൺ ചെയ്തു. സാദിയ ഇനി ഇ ചൂടിൽ പർദ്ദ വേണം എന്നുണ്ടോ... അത് അഴിച്ചു പിൻ സീറ്റിൽ ഇട്ടോളൂ...  ഞാൻ അത് പറയുന്നത് കേൾക്കാൻ വേണ്ടി കാത്തിരിക്കും പോലെ.. അവൾ പർദ്ദ അഴിച്ചു ബാക് സീറ്റിലേക്കു ഇട്ടു. ഇപ്പോൾ ആണ് ആ കറുത്ത സുന്ദരിയെ നേരെ ചൊവ്വ കാണുന്നത്.. ചിരിക്കുമ്പോൾ ചെറിയ മുത്ത് പോലെ ഉള്ള പല്ലുകൾ

💬 Comments

View all comments