0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 1799

വിവരമൊന്നും ഇല്ലേ ... ആന്റിയെ കാണാന്‍ ഒന്നും ശ്രമിച്ചില്ലേ ?' ബാഗ് തോളിലിട്ട്‌ ദിയ ഗേറ്റിലേക്ക് നടന്നു

" ഹാ ... കുറച്ചു വര്‍ഷം മുന്‍പ് അയാള്‍ അവളുടെ വീട്ടുകാരുടെ അടുത്ത് എന്തോ കാരണം പറഞ്ഞയാള്‍ ഷിനിയുടെ നമ്പര്‍ വാങ്ങി "

' എന്നിട്ട് ?'

' ഹ്മ്മം ...അവളെടുത്തു അയാളുടെ കോള്‍... അയാള്‍ പറയുന്നിടത്ത് വരാന്‍ .. അല്ലെങ്കില്‍ അങ്കിളിനോട് പറയുമെന്ന് .അല്ലെങ്കില്‍ അവരെ ഉപേക്ഷിച്ചു അയാളുടെ കൂടെ ചെല്ലാന്‍ .... അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ കെട്ടാമെന്ന്...

' അയ്യേ ... എന്നിട്ട് ഷിനിയാന്റി എന്ത് പറഞ്ഞമ്മേ ?'

' അയാളാണെന്ന് മനസിലായപ്പോള്‍ ഷിനി അങ്കിളിന്‍റെ കയ്യില്‍ ഫോണ്‍ കൊടുത്തു ......."

' അയ്യോ .. അങ്കിളിന്‍റെ കയ്യിലോ ..എന്നിട്ടങ്കിള്‍ എന്ത് പറഞ്ഞു?'

' വേണേല്‍ പോയി ഷിനിയോടു ചോദിക്ക് ..ദെ ....നിന്‍റെ ബസ് വന്നു ... "

' ശ്ശൊ......ഈ അമ്മാ "

ദിയ ബസില്‍ കയറി ...എന്നും ബസിന്‍റെ സൈഡ് സീറ്റിലിരുന്നു പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുന്ന ദിയ അന്ന് ചിന്താമഗ്നയായിരുന്നു.

ഷിനിയാന്റിയുടെ മക്കളും അവളും എല്ലാം നല്ല കൂട്ടാണ്.. സന്തോഷം തുളുമ്പുന്ന കുടുംബാന്തരീക്ഷം.. വീട്ടില്‍ ചെന്നാല്‍ ഷിനിയാന്റി സ്നേഹമയിയായ ഒരമ്മയാണ് .. തന്നോടും അങ്ങനെയാണല്ലോ എന്നവള്‍ ഓര്‍ത്തു .. ഒരു പക്ഷെ ആന്റിയുടെ മനസില്‍ ഈ കാര്യങ്ങള്‍ കിടക്കുന്നത് കൊണ്ടാവാം അന്ന് കടയില്‍ വെച്ചയാള്‍ കയ്യില്‍ പിടിച്ചപ്പോള്‍ വഴക്ക് പറഞ്ഞത് .. അത് അമ്മ പറഞ്ഞത് പോലെ തന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ ..തന്നോടുള്ള കെയര്‍ കൊണ്ടല്ലേ ..

സ്കൂള്‍ മുറ്റത്ത് ബസിറങ്ങി നടക്കുമ്പോഴാണ് ഷിനിയെ ഇറക്കിയ ശേഷം ഷിനിയുടെ ഹസ് സ്മിത്തിന്റെ കാര്‍ തിരിച്ചു വരുന്നത് കണ്ടത് ... അവള്‍ കാറിനു കൈ നീട്ടി ..

" ഹായ് ..എന്താ കാന്താരി ? നിന്‍റെ പഠിപ്പൊക്കെ എങ്ങനെയുണ്ട് ? '

' അതൊക്കെ പോട്ടെ ... അങ്കിള്‍ ആ അങ്കിളിനോട് എന്താ പറഞ്ഞെ ..ഫോണില്‍ ?'

' ഏത് അങ്കിളിനോട് ?'

' ആ അഷ്‌റഫ്‌ എന്ന് പറയുന്ന അങ്കിളിനോട് ?'

' അതെങ്ങനെ

💬 Comments

View all comments