0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

ഷിനി പിന്നെയും തളര്‍ന്നു ... സ്വന്തമാക്കുമെന്ന് പറഞ്ഞു തന്‍റെ വിലപ്പെട്ടതെല്ലാം കവര്‍ന്നെടുത്ത അയാളുടെ മുഖം മനസിലേക്ക് വന്നപ്പോള്‍ , അരക്കെട്ടില്‍ വിഷമുള്ള പഴുതാര ഇരിക്കുന്നതായി അവള്‍ക്ക് തോന്നി , കടിച്ച ആ മുള്ളെടുക്കാനാകാതെ അവള്‍ തീച്ചൂളയില്‍ വെന്തുരുകി .

ഒഴുകുന്ന കണ്ണീരിനു അവളെ ആശ്വസിപ്പിക്കാനായില്ല, കാരണം അതിനു ഉരുകി മറിയുന്ന ലാവയുടെ ചൂടായിരുന്നു ... അതവളെ വെന്തുരുക്കി . അഷ്‌റഫ്‌ എന്ന പേരും രൂപവും അവള്‍ ഈ ലോകത്തിലെ ഏറ്റവും നീചമായ വസ്തുവിനെക്കാള്‍ വെറുത്തു ..സ്വപ്നത്തില്‍ പോലും അവന്‍റെ മുഖമോ പേരോ വരരുതെന്നവള്‍ ആഗ്രഹിച്ചു .

!! ...ഈശ്വരാ ... ഇനിയെന്തിനു ജീവിച്ചിരിക്കണം ... ആര്‍ക്ക് വേണ്ടി ...!! ഷിനിയുടെ കണ്ണുകളും മനസും പാപപരിഹാരത്തിനായി പരതി ... അവളുടെ കണ്ണുകള്‍ തൊഴുത്തിലെ മച്ചിലേക്ക് നീണ്ടത് പെട്ടന്നായിരുന്നു ... ഒറ്റക്കുതിപ്പിനവള്‍ തോഴുത്തിലെത്തി ... മച്ചിനുമുകളില്‍ നിന്നാ പൊതിയെടുത്തു തുറന്നു ... ഫ്യൂറഡാന്‍ -വാഴക്കും മറ്റും അടിക്കുന്ന ആ കൂടിയ വിഷമവള്‍ തുറന്നു ....

തന്‍റെ കൂടെയിരുന്ന മകള്‍ പെട്ടന്ന് പുറത്തേക്കോടിയപ്പോള്‍ ഷിനിയുടെ അമ്മ ഒന്ന് സംശയിച്ചു ... മുന്‍വശത്തൂന്നു വിളി വന്നപ്പോള്‍ അവിടേക്ക് ചെന്ന് പെട്ടന്ന് തന്നെ പിന്‍വാങ്ങിയ അമ്മ തൊഴുത്തില്‍ നില്‍ക്കുന്ന ഷിനിയെ കണ്ടങ്ങോട്ടോടി ....

ഷിനി അമ്മയെ കണ്ടു പൊതി പുറകോട്ടു പിടിച്ചു ...

" "എന്നിട്ട് ...എന്നിട്ട് "" പതിയെ മയക്കത്തിലേക്ക് വീണ ദിയയെ ലക്ഷ്മി മെല്ലെ ബെഡിലെക്ക് കിടത്തി , ബെഡ്ഷീറ്റു കൊണ്ട് പുതപ്പിച്ചു എഴുന്നേറ്റു ..

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

' അമ്മെ എന്നിട്ട് ..എന്നിട്ടെന്തുണ്ടായി അമ്മെ ... ഷിനിയാന്റിയെ അവരുടെയമ്മ അടിച്ചോ ?

💬 Comments

View all comments