Chapter Title : യാത്രയിൽ 2 [പാവം പയ്യൻ]
മോനെ
ഞാൻ : ഇവിടെ ഉണ്ടായിരുന്നു മുത്തേ പണി കഴിഞ്ഞു വന്നപ്പോൾ കുറച്ചു ലേറ്റ് ആയി പോയി പിന്നെ കുളിച്ചു ഇവിടെ ഒരു കല്യാണം ഉണ്ടായിരുന്നു അവിടുത്തെ പരിപാടിക്ക് പോയി.
അശ്വതി: ഓഹ് അങ്ങനെ പറ, കല്യാണ വീട്ടിൽ പോയി വല്ല പെണ്ണുങ്ങളെയും വായിൽ നോക്കി നിന്ന് കാണും അന്ന് എന്നെ നോക്കിയ പോലെ..
ഞാൻ : ഹേയ് അങ്ങനെ ആരെയും നോക്കിയില്ല നീയുള്ളപ്പോൾ പിന്നെ എന്തിനാ മുത്തേ ഞാൻ വായിൽ നോക്കുന്ന എനിക്ക് എന്റെ തങ്കകുടമില്ലേ
അശ്വതി : മം മതി മതി സോപ്പ് ഇട്ടത്..ടാ പിന്നെ ഒരു കാര്യം ഉണ്ട്
ഞാൻ : എന്താടി
അശ്വതി : ടാ നിങ്ങളുടെ അവിടുത്തെ ശരണ്യ ഇല്ലേ എന്റെ കൂടെ വർക്ക് ചെയ്യുന്ന ലാബിൽ
ഞാൻ : മം നിന്നെ ആദ്യമായ് കണ്ടത് അവരുടെ വീട്ടിൽ വെച്ചല്ലേ.. അന്ന് ല്ലേ കറങ്ങി വീണത്.. എന്താ കാര്യം
അശ്വതി : അത് ഇന്ന് ഇവിടെ വെച്ചു കുറച്ചു ഫോട്ടോസ് ഞങ്ങൾ എടുത്തു അത് സെന്റ് ചെയ്യാൻ വേണ്ടി അവൾ എന്റെ ഫോൺ വാങ്ങിയപ്പോൾ നിന്റെ വാട്ട്സാപ്പ് കണ്ടു.. ഗാലറിയിൽ ഫോട്ടോയും
ഞാൻ :എന്നിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
അശ്വതി : ഹേയ് ചാറ്റ് എല്ലാം അത് അപ്പൊ തന്നെ ഡിലീറ്റ് ചെയ്യുന്ന കൊണ്ട് കുഴപ്പമൊന്നും ഇല്ലായിരുന്നു.. ഫോട്ടോ കണ്ടു ചോദിച്ചു
ഞാൻ : നീ എന്തുപറഞ്ഞു എന്നിട്ട്
അശ്വതി : ഞാൻ പറഞ്ഞു അന്ന് പരിചയം ആയതാ ഫ്രണ്ട്സ് ആണെന്ന് നിന്നോട് ചോദിച്ചാൽ അങ്ങനെ പറഞ്ഞാ മതി ഞാൻ
💬 Comments
View all comments