Chapter Title : യദുവിന്റെ സ്വന്തം ചേച്ചിമാർ 2 [കുഞ്ഞൻ]
യാമിനി ചേച്ചി അവനെ കണ്ടതോടെ എന്റെ കൈ തണ്ടയിൽ മുറുക്കി പിടിച്ചു...
"എന്റെ യാമിനി ചേച്ചി... ചേച്ചി എന്തിനാ പേടിക്കണേ... ഇനി അവനു നേരെ ചൊവ്വേ നോക്കാൻ പോള് ധൈര്യം കാണില്ല..." പറഞ്ഞത് ദീപു ആയിരുന്നു...
ഞാൻ അവന്റെ ഉമേഷിന്റെ അടുത്തേക്ക് ചെന്നു...
അവന്റെ തലമുടി പിടിച്ച് മുഖം മുകളിലേക്ക് ആക്കി...
ഉമേഷ് വേദന കൊണ്ട് പുളഞ്ഞു...
"ഹെലോ ഉമേഷ്... എന്തൊക്കെയുണ്ട് വിശേഷങ്ങൾ... "
"ഇനി എന്നെ ഒന്നും ചെയ്യരുത്... പ്ലീസ്... എന്റെ കൈയിലുള്ളതെല്ലാം ഞാൻ നിങ്ങൾക്ക് തന്നു... ഇനി എന്നെ ഉപദ്രവിക്കരുത്..."
"എന്തായി അളിയാ... എല്ലാം തന്നോ..."
"ഉം എല്ലാം സേഫ്... അവന്റെ സ്ഥാപര ജംഗമോ൦ എല്ലാം... "
"യാമി ചേച്ചി... ഇങ്ങു വന്നേ... ചേച്ചിക്ക് ഒന്നും പറയാനില്ലേ..."
യാമി ചേച്ചിക്ക് അൽപ്പം ധൈര്യം കിട്ടിയ പോലെ എനിക്ക് തോന്നി...
ചേച്ചി കസേരക്കടുത്തേക്ക് പതിയെ നടന്നു വന്നു...
ഞാൻ ഉമേഷിനെ എഴുന്നേൽപ്പിച്ചു നിർത്തി...
അവൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി...
"ഉം ചേച്ചി പറഞ്ഞോ... എന്താ പറയേണ്ടത് എന്ന് വെച്ചാൽ പറഞ്ഞോ..."
അവന്റെ മുഖം പിടിച്ച് ഉയർത്തുന്നതിനിടയിൽ സുധി പറഞ്ഞു...
"ഉമേഷേ... നിന്നെ ഒരിക്കലും ഇങ്ങനെ കാണേണ്ടി വരും എന്ന് വിചാരിച്ചില്ല... ഞാൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിരുന്നു... നിന്നെക്കാൾ മുൻപ് ഞാൻ രണ്ടു പേരെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്... പക്ഷെ അത് പറയുമ്പോ തന്നെ എനിക്കറിയാമായിരുന്നു അത് നുണയാണെന്ന്... പക്ഷെ നിന്നോട് എന്തോ... "
ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
"ആ നീ എന്നോട് ഒരിക്കലും കാണിക്കാൻ പാടില്ലാത്തതാ കാണിച്ചേ... ഞാൻ ഉരുകി തീരുകയായിരുന്നു... ഇന്നലെ വരെ... കാരണം
💬 Comments
View all comments