Chapter Title : യക്ഷയാമം 12 [വിനു വിനീഷ്]
"ങേ, ഇതെന്തോന്ന് ഡയറി." അവൾ അടുത്ത പേജ് മറിച്ചു പക്ഷെ ആ തീയ്യതിയിൽ മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.
തിടുക്കത്തിൽ അവൾ അടുത്ത പേജിലേക്ക് വളരെ വേഗത്തിൽ സഞ്ചരിച്ചു.
6 - 10 - 2016. വ്യാഴം.
ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട ദിവസമായിരുന്നു.
കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ ഒരു കാമഭ്രാന്തൻ എന്നെ മുട്ടിയുരുമ്പി നിൽക്കുന്നുണ്ടായിരുന്നു. ക്ഷമനശിച്ച ഞാൻ അല്പം മാറിനിൽക്കാൻ അയാളോടു പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ബസ്സ് പെട്ടന്നുബ്രേക്ക് ചവിട്ടി. ആ തക്കത്തിൽ അയാൾ എന്നെക്കയറിപിടിച്ചു. ഞാനയാളെ കണക്കിന് ചീത്തവിളിച്ചു. പക്ഷെ ഞാൻ നിന്നുകൊടുത്തിട്ടാണെന്ന് അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു. സ്വയം വിശുദ്ധനായി.
ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പിന്നെ എനിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല. സങ്കടം അലകടലായി മിഴിയിലൂടെ ഒഴുകിവന്നു. എല്ലാവരും എന്നെ നോക്കാൻ തുടങ്ങി. പെട്ടന്ന് ഒരു ചെറുപ്പക്കാരൻ സീറ്റിൽനിന്നും എഴുന്നേറ്റ് വന്ന് അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. ഒരു തവണയല്ല പലതവണ. വേദന സഹിക്കാതെയായപ്പോൾ അയാൾ സത്യം പറഞ്ഞു.
തെറ്റ് അയാളുടെ ഭാഗത്താണ് ക്ഷമിക്കണമെന്ന്.
ഉടനെ ആ ചെറുപ്പക്കാരൻ എന്നനോക്കിപറഞ്ഞു.
"ദേ ഇങ്ങനെയായിരിക്കണം മറുപടി കൊടുക്കേണ്ടത്. ഇല്ലങ്കിൽ പിന്നെയും ആവർത്തിക്കും."
ശേഷം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി എന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് അയാൾക്കെതിരെ കേസ് കൊടുത്തു."
"ആഹ്ഹാ അതാണ് ആൺകുട്ടികൾ."
അടുത്തപേജ് മറിച്ചുകൊണ്ട് ഗൗരി സ്വയം പറഞ്ഞു.
പക്ഷെ അവിടെയും അവൾക്ക് നിരാശമാത്രമായിരുന്നു സീത നൽകിയത്. അടുത്തകുറിപ്പ് കിട്ടുന്നവരെ അവൾ താളുകൾ മറിച്ചുകൊണ്ടേയിരുന്നു.
10-10-2016 തിങ്കൾ.
ഇന്ന് ശിവക്ഷേത്രത്തിൽനിന്നും മടങ്ങിവരുമ്പോൾ ആൽത്തറയിലിരിക്കുന്ന അനിയേട്ടനെ കണ്ടു. ഇന്നലെകണ്ടപ്പോൾ ഇന്ന് ഇവിടെ കാത്തുനിൽക്കാമെന്ന് പറഞ്ഞിരുന്നു. എന്താണ് കാര്യം എന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നുചോദിച്ചു."
💬 Comments
View all comments