0%

Chapter Title : യക്ഷയാമം 2 [വിനു വിനീഷ്]

Author : Kambikathakal Read All Parts 113

രണ്ടുപേരും ആ വാർത്ത കേട്ടത്.

"രാവിലെ കോളേജിലേക്ക് പോകുമ്പോ അവൾ ഫോണിൽ സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടതാ."

ഇറ്റിവീഴുന്ന വിയർപ്പുതുള്ളികളെ തുടച്ചുനീക്കികൊണ്ട് ഗൗരി പറഞ്ഞു.

അഞ്ജലിയുടെ മിഴികൾ കലങ്ങിയിരുന്നു കൃഷ്ണമണികൾക്കിടയിലുള്ള ഞരമ്പുകൾ ചോരക്കളറിൽ തടിച്ചു നിന്നു.

എസ് ഐ യെ ചെന്നുകണ്ട് അവർ കാര്യങ്ങൾ പറഞ്ഞു. ശേഷം അവർ രണ്ടുപേരും മുറിയിലേക്ക് നടന്നുനീങ്ങി. അഞ്ജലി ഡോർ തുറന്ന് ആദ്യം കയറി. ഗൗരി കയറാൻ നിന്നതും സെവൻ ഫ്ലോറിന്റെ അവസാന ഭാഗത്ത് എന്തോ ശബ്ദം കേട്ടു.

ബാഗ് സോഫയിലിട്ട് അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നടന്നു.

വരാന്തയിലൂടെ നടന്ന് സിക്സ് ഫ്ലോറിലേക്കുള്ള കോണിപ്പാടികൾക്കിടയിൽ ആരോ നടന്നുപോകുന്ന ശബ്ദം അവൾ ശ്രവിച്ചു.

ചുറ്റിലും മാംസം കരയുന്ന മണം. ഛർദ്ദിക്കാൻ തോന്നിയെങ്കിലും അവൾ വലതുകൈകൊണ്ട് വായ പൊത്തിപ്പിടിച്ചു.

പതിയെ താഴേക്കുള്ള കോണിപ്പാടികൾക്കിടയിലൂടെ ഗൗരി ഒളിഞ്ഞു നോക്കി.

നെറ്റിൽ നിന്നും വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി. കൈകാലുകൾ വിറയൽകൊണ്ടു.

ജലാംശം നഷ്ട്ടപെട്ട തൊണ്ടയെ അവൾ വലതുകൈകൊണ്ട് ചേർത്തുപിടിച്ചു.

രാവിലെ കണ്ട അതേ രൂപം, കാലുകൾ നിലത്ത് സ്പർശിക്കാതെ ആ കറുത്തരൂപം വായുവിൽ തന്നെ നിൽക്കുകയായിരുന്നു. സ്ത്രീ ആണോ പുരുഷനാണോയെന്ന് ഒറ്റയടിക്ക് മനസിലാക്കത്ത ആ രൂപം അതിന്റെ വലതുഭാഗത്തേക്ക് കൈയുയർത്തി ആരെയോ മാടിവിളിച്ചു.

നിമിഷങ്ങൾ കൊണ്ട് ഒരു പെൺകുട്ടി അതിന്റെ കൈകളിലേക്ക് വന്നുചേർന്നു.

സൂക്ഷിച്ചുനോക്കിയ ഗൗരി അലറിവിളിക്കാൻ ഒരുങ്ങിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.

"അതെ...അവൾതന്നെ ഡോക്ടറുടെ മകൾ താര"

ഭയം അവളുടെ ജീവന് അപകടം വരുത്തുമെന്ന് ചിന്തിച്ച ഗൗരി സാക്ഷാൽ പരമശിവനെ മനസിൽ ധ്യാനിച്ചു.

" ഓം നമഃ ശിവയ.." ഓം നമഃ ശിവയ.. ഓം നമഃ ശിവയ.. ഓം നമഃ ശിവയ..

ദൈവസാനിധ്യം ചുറ്റിലും പരന്നതുകൊണ്ടായിരിക്കണം ഒരു മിന്നായംപോലെ ആ രണ്ടുരൂപങ്ങളും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായത്.

എന്തുചെയ്യണമെന്നറിയാതെ അവൾ പകച്ചുനിന്നു.

"എത്രയും പെട്ടന്ന് തിരിച്ചുപോകണം.."

ഗൗരി തിരിഞ്ഞുനോക്കാതെ റൂമിലേക്ക് ഓടിക്കയറി.

"നീയെവിടെ പോയതാ... സാധനങ്ങൾ ഒതുക്കിവാക്കേണ്ടേ... പെട്ടന്ന് റെഡിയാക്, ടിക്കറ്റ് ബുക്ക്‌ചെയ്യണം."

ഹാളിലെ സോഫയിലിരുന്നുകൊണ്ട് അഞ്ജലി പറഞ്ഞു.

ഗൗരിയുടെ ഭാവമാറ്റം കണ്ട അവൾക്ക് എന്തോ പന്തികേട് തോന്നി ഡോർ തുറന്ന് വരാന്തയിലേക്ക് നോക്കി.

ഡോക്ടറുടെ

💬 Comments

View all comments