Chapter Title : യക്ഷയാമം 20 [വിനു വിനീഷ്]
ആപത്തൊന്നും വരുത്തല്ലേ,"
നിറഞ്ഞൊഴുകുന്ന മിഴികളെ സാരിത്തലപ്പുകൊണ്ടുതുടച്ചുനീക്കിയിട്ട് ചിറ്റ പടിപ്പുരയിലേക്ക് നോക്കിനിന്നു.
രാത്രിയുടെയാമങ്ങൾ കഴിഞ്ഞുതുടങ്ങി. ഹോമകുണ്ഡം തയ്യാറാക്കി മാർത്താണ്ഡൻ ഷോഡസപൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഉമ്മറത്തിണ്ണയിൽ തിരുമേനിയെയും കാത്തിരിക്കുന്ന അംബികചിറ്റയുടെ മുൻപിലേക്ക് സഡൻ ബ്രേക്കിട്ട് രാമൻ കാറ് നിർത്തി. പിന്നിലെ ഡോർതുറന്ന് തിരുമേനി വേഗം പൂജാമുറിയിലേക്ക് ഓടിക്കയറി.
ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന്റെ വലതുവശത്ത് പട്ടിൽപൊതിഞ്ഞ ഒരു പൊതിയിരിക്കുന്നതകണ്ട തിരുമേനി വേഗം അതെടുത്ത് തുറന്നുനോക്കി.
"അമ്മേ,ദേവീ, അഴിച്ചുവച്ച രക്ഷ അവൾ എടുത്തണിഞ്ഞില്ലല്ലോ"
ചരടിനെ വലതുകൈയ്യിലാക്കി നീലപട്ട് ചുരുട്ടി അദ്ദേഹം എന്തുചെയ്യണമെന്നറിയാതെ മിഴികളടച്ചു നിന്നു.
"രാമാ, വണ്ടിയെടുക്ക്." മുറ്റത്തേക്കിറങ്ങികൊണ്ട് തിരുമേനി വിളിച്ചുപറഞ്ഞു.
"എങ്ങോട്ടാ, തിരുമേനി." കാറിനുള്ളിലേക്ക് കയറിയ തിരുമേനിയോട് രാമൻ ചോദിച്ചു.
"അറിയില്ല രാമാ ന്റെകുട്ടിക്കെന്തെങ്കിലും സംഭവിക്കുന്നതിനുമുൻപ് നിക്ക് കണ്ടെത്തണം അവളെ, ഗണേശനോട് ഞാനെന്തു പറയും ഈശ്വരാ.."
തിരുമേനിയുടെ ചങ്ക് പിടയുന്നത് രാമന് കാണാമായിരുന്നു. പിന്നെ വൈകിച്ചില്ല. രാമൻ ശിവക്ഷേത്രത്തിലേക്ക് വച്ചുപിടിച്ചു.
ചുവന്നപട്ടുകൊണ്ട് നിർമ്മിച്ച തിരി ഓരോനിലവിളക്കിലും മൂന്നെണംവീതം എണ്ണയൊഴിച്ചുവച്ചു.
ഹോമകുണ്ഡത്തിനുമുൻപിൽ പുതിയ ഒരു കളംവരച്ച് മാർത്താണ്ഡൻ മഹായാമം ആരംഭിക്കുന്നതും കാത്തിരുന്നു.
"ഐം ക്ലിം,... " ഉപാസനാമൂർത്തിയെ ധ്യാനിച്ചുകൊണ്ട് മാർത്താണ്ഡൻ ചുവന്നതിരിയിലേക്ക് അഗ്നിപകർന്നു.
ഹോമകുണ്ഡത്തിന് മുൻപിൽ ചുവന്നപട്ടുടുത്ത് അയാൾ ഇരുന്നു. ശേഷം മന്ത്രങ്ങൾ ജപിച്ചുകൊണ്ട് കിണ്ടിയിൽനിന്നും തീർത്ഥമെടുത്ത് ഗൗരിക്ക് ഇരിക്കാനുള്ള കളത്തിനെ ശുദ്ധിവരുത്തി.
ഇരുപ്പിടത്തിൽനിന്നുമെഴുന്നേറ്റ് ചുടലഭദ്രയുടെ വിഗ്രഹത്തിന്റെ ചുവട്ടിലേക്ക് മാന്ത്രികദണ്ഡ് തളികയോടുകൂടി വച്ചു എന്നിട്ട് ഒരുപിടി പുഷ്പങ്ങളെടുത്ത് കൈക്കുമ്പിളിൽ വച്ച് പ്രാർത്ഥിച്ചുകൊണ്ട് മാന്ത്രികദണ്ഡിനുമുകളിലേക്ക് അർപ്പിച്ചു. മഹായാമം തുടങ്ങിയതും ഹോമകുണ്ഡത്തിലേക്ക് മാർത്താണ്ഡൻ അഗ്നിചൊരിഞ്ഞു.
നടുവിരൽ തള്ളവിരലിനോട് ചേർത്തുപിടിച്ച് മുകളിലേക്ക് ഉയർത്തി മൂന്ന് പ്രാവശ്യം ഇടത്തോട്ടും വലത്തോട്ടും തിരിച്ചു. എന്നിട്ട് ഗൗരി കിടക്കുന്ന സ്ഥലത്തേക്ക് അയാൾ സൂക്ഷിച്ചുനോക്കി.
കൈകാലുകൾ തളർന്നുകിടക്കുന്ന ഗൗരി പതിയെ എഴുന്നേറ്റിരുന്ന് ഹോമകുണ്ഡത്തിന് മുൻപിലുള്ള കളത്തിലേക്ക് നോക്കിയിരുന്നു.
തുടരും...
💬 Comments
View all comments