Chapter Title : യക്ഷയാമം 21 [വിനു വിനീഷ്]
ഗൗരിയുടെ ശബ്ദത്തിന് മാറ്റം സംഭവിച്ചു തുടങ്ങി. കെട്ടിവച്ച മുടിയിഴകൾ താനെ അഴിഞ്ഞുവീണു. സർവ്വചരാചരങ്ങളെയും ശുദ്ധിയാക്കുന്ന അഗ്നി ശാന്തമായി.
കത്തിച്ചുവച്ച നിലവിളക്കിലെ ചുവന്ന തിരികൾ ഓരോന്നായി അണഞ്ഞു.
"ഹ..ഹ..ഹ, " ഗൗരി അട്ടഹസിക്കാൻ തുടങ്ങി. "അസ്തമിക്കാറായി മാർത്താണ്ഡാ നീ.."
ഗൗരിയുടെ ശബ്ദംകേട്ട മാർത്താണ്ഡൻ പകച്ചുനിന്നു.
"ഈയൊരു ദിവസത്തിനായിട്ടായിരുന്നു ഞാൻ കാത്തിരുന്നത്.." മുഖത്തേക്ക് ഒതുങ്ങിയ അവളുടെ മുടിയിഴകൾ ഇളംങ്കാറ്റിൽ പതിയെ പാറിനടന്നു.
"ആ...ആരാ നീ ?.." പകച്ചുനിന്ന മാർത്താണ്ഡൻ ചോദിച്ചു.
ഓലമേഞ്ഞ വാതിൽ തകർത്ത് ശക്തമായ കാറ്റ് അകത്തേക്ക് പ്രവേശിച്ചു. തൂക്കുവിളക്കിന്റെ പ്രകാശം മാത്രം ചുറ്റിലും പരന്നു. പക്ഷെ ആഞ്ഞുവീശിയ കാറ്റിൽ അതും അണഞ്ഞു.
ലോകത്തെ കീഴടക്കിയെന്നുവിചാരിച്ച മാർത്താണ്ഡന്റെ ഉള്ളിൽ ചെറിയ ഭയം അനുഭവപ്പെടാൻ തുടങ്ങി.
"നിനക്കറിയണോ ഞാനാരാണെന്ന്.?"
മാർത്താണ്ഡൻ വരച്ച കളത്തിലിരിക്കുന്ന ഗൗരിയുടെ ശരീരത്തിൽനിന്നും ഒരു സ്ത്രീരൂപം പുറത്തേക്കുവന്നു.
ഓലമേഞ്ഞ കുടിലിൽ നിറയെ കോടവന്നുനിറഞ്ഞു.
അപ്പോഴും ഹോമകുണ്ഡത്തിലെ അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു.
പതിയെ ആ സ്ത്രീരൂപം നിലം സ്പർശിക്കാതെ നിന്നു.
മാർത്താണ്ഡൻ ഗൗരിയെയും, സ്ത്രീരൂപത്തെയും മാറിമാറി വീക്ഷിച്ചു.
കളത്തിലിരുന്ന ഗൗരി ഉടനെ കുഴഞ്ഞുവീണു. അതേനിമിഷം ആ സ്ത്രീരൂപം വലുതാകാൻ തുടങ്ങി, സൂക്ഷിച്ചുനോക്കിയ മാർത്താണ്ഡൻ ഞെട്ടിത്തരിച്ചുനിന്നു.
"സീത." ഇടറിയസ്വരത്തിൽ അയാൾ പറഞ്ഞു.
"അപ്പോൾ നീ മറന്നിട്ടില്ല്യാലേ,"
മാർത്താണ്ഡൻ തന്റെ ചുറ്റിലും നോക്കി. ശേഷം ഇടതുഭാഗത്ത് തളികയിൽ വച്ചിരുന്ന ഭസ്മമെടുത്ത് സീതയുടെ നേരെയെറിഞ്ഞു.
"ഹ...ഹ...ഹ,..." അവൾ ആർത്തട്ടഹസിച്ചു"
മഞ്ഞകലങ്ങിയ അവളുടെ മിഴികളിൽനിന്നും രക്തം തുള്ളികളായി ഒഴുകാൻ തുടങ്ങി. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ഠകൾ വളർന്നു.
വളർന്നുവന്ന ദ്രംഷ്ഠകളിൽ രക്തം പറ്റിപിടിച്ചിട്ടുണ്ടായിരുന്നു.
പെട്ടന്ന് സീതയുടെ വലതുകൈ നീണ്ട് മാർത്താണ്ഡന്റെ കഴുത്തിൽ പിടിയുറപ്പിച്ച് ശ്വാസം തടഞ്ഞുവച്ചു.
നാവും കൃഷ്ണമണികളും ഒരുമിച്ച് പുറത്തേക്കുവന്നു. തൊട്ടടുത്ത നിമിഷം സീത അയാളെ ഉയർത്തിയെറിഞ്ഞു.
നിലത്തുപതിച്ച മാർത്താണ്ഡന്റെ വായിൽകൂടെ രക്തം ഒലിച്ചിറങ്ങി. സീതയുടെ പരാക്രമം കാണാൻ കാഴ്ച്ചക്കാരായി കരിനാഗാവും, കരിമ്പൂച്ചയും എങ്ങുനിന്നോ വന്നുനിന്നിരുന്നു.
കൈകുത്തിയെഴുന്നേറ്റ മാർത്താണ്ഡൻ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ വച്ച തന്റെ മാന്ത്രികദണ്ഡെടുക്കാൻ വേണ്ടി അങ്ങോട്ട് വളരെവേഗത്തിൽ മുടന്തിനടന്നു.
പക്ഷെ ആ ശ്രമത്തെ സീത തടഞ്ഞു. മണ്ണുകൊണ്ട് തേച്ച നിലത്തേക്ക് അയാളുടെ കാലുകൾ ആഴ്ന്നിറക്കി
വേദനകൊണ്ട് മാർത്താണ്ഡൻ അലറിവിളിച്ചു.
"എന്നെ.. എന്നെയൊന്നും ചെയ്യരുത്.." അയാൾ സീതക്കുമുൻപിൽ കെഞ്ചി.
"ഹും, എവിടെപ്പോയി നീയാർജിച്ച നിന്റെ ശക്തി. എവിടെപ്പോയി നിന്റെ സഹായികൾ. എവിടെ നിന്റെ മൂർത്തികൾ."
ഊറിവന്ന രക്തം സീത അയാളുടെ മുഖത്തേക്കുനീട്ടി തുപ്പി. നിലത്തുനിന്ന് മാർത്താണ്ഡൻ തന്റെ കാല് വലിച്ചൂരി. ശേഷം അയാൾ കുഴഞ്ഞുവീണ ഗൗരിയുടെ അരികിലെത്തി
💬 Comments
View all comments