Chapter Title : യക്ഷയാമം 21 [വിനു വിനീഷ്]
അവളുടെ മനസിലേക്ക് അന്നുകണ്ട സ്വപ്നം തെളിഞ്ഞുവന്നു.
ഉടനെ അവൾ ആ മാന്ത്രികദണ്ഡെടുത്ത് മാർത്താണ്ഡൻ എത്തുന്നതിനുമുമ്പ് അഗ്നിയിലേക്കു വലിച്ചെറിഞ്ഞു.
അതുവരെസംഭരിച്ച ശക്തി ഒരു വലിയ ജ്വാലയായി ഹോമകുണ്ഡത്തിൽനിന്നെരിഞ്ഞു. ഒരലർച്ചയോടെ അയാൾ മുഖംപൊത്തി.
ആർത്തട്ടഹസിച്ച സീത അയാളെ തീക്ഷണമായി നോക്കി.
സകലതും നഷ്ട്ടപെട്ട മാർത്താണ്ഡനെനോക്കി സീത പുഞ്ചിരിപൊഴിച്ചു. ശേഷം ശരംവേഗത്തിൽ അയാളുടെ അടുത്തേക്ക് ചെന്നു.
അമ്പലത്തിലേക്ക് ഗൗരിയെ അന്വേഷിച്ചുചെന്നുകയറിയ തിരുമേനിയോട് ശാന്തിക്കാരൻ പറഞ്ഞു രാവിലെ ഇവിടെ വന്നുപോയെന്ന്.
ഉടനെത്തന്നെ ശങ്കരൻ തിരുമേനി കീഴ്ശ്ശേരിയിലേക്ക് തിരിച്ചു.
തീർത്ഥകുളത്തിൽചെന്ന് ഗായത്രി ജപിച്ചുകൊണ്ട് മുങ്ങിനിവർന്നു. ഈറനോടെ പൂജാമുറിയിൽ കയറി ആദിപരാശക്തിയെ ധ്യാനിക്കാൻ തുടങ്ങി.
"ഓം രുദ്ര സുദായ വിദ് മഹേ. ശൂല ഹസ്തായ യദീ മഹേ.. തന്നോ കാളി പ്രചോദയാഹ് "
54 തവണ ജപിച്ചപ്പോൾതന്നെ ദുർഗ്ഗാദേവിയുടെ സാനിധ്യം പൂജാമുറിയിൽ നിറഞ്ഞു.
അണഞ്ഞു കിടക്കുന്ന തൂക്കുവിളക്കിലെ തിരി തെളിഞ്ഞു.
108 തവണയായപ്പോഴേക്കും ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന് ചുറ്റം ഒരു വലയം പ്രത്യക്ഷപ്പെട്ടു.
"അമ്മേ ദേവീ, എന്റെകുട്ടിക്കൊന്നും വരുതരുതെ." തിരുമേനി സ്രഷ്ടാങ്കം വീണുനമസ്കരിച്ചു.
"ശങ്കരാ, നീ വിസ്മരിക്കുന്നു കൃത്തികമാരുടെ അനുഗ്രഹമുള്ള അവൾക്ക് ഒരാപത്തും വരില്ല, ബ്രാഹ്മയാമം തുടങ്ങിക്കഴിഞ്ഞാൽ എല്ലാം മംഗളമാകും, ഭയപ്പെടാനൊന്നുമില്ല."
തിരുമേനി തലയുയർത്തി നോക്കി. അപ്പോഴേക്കും ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന് ചുറ്റുമുണ്ടായിരുന്ന വലയം അപ്രത്യക്ഷമായിരുന്നു.
"തിരുമേനി..." പുറത്തുനിന്ന് രാമന്റെ വിളികേട്ട് തിരുമേനി ഇറങ്ങിവന്നു. രാമന്റെകൂടെ അനിയുമുണ്ടായിരുന്നു.
"തിരുമേനി, ഈ തന്തയില്ലാ കഴിവേറിയുടെമകനറിയാം മോള് എവിടെയുണ്ടന്ന്. പറയാടാ നായെ"
അനിയുടെ ഷർട്ടിന്റെ കോളർപിടിച്ചുകുലുക്കി അടിയവറ്റിലേക്ക് മുഷ്ടിചുരുട്ടി ആഞ്ഞിടിച്ചു കൊണ്ട് ചോദിച്ചു.
വേദനകൊണ്ട് പുളഞ്ഞ അനി ഇടിയുടെ ആഘാതത്തിൽ കുനിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു.
"മാർത്താണ്ഡൻ ഷോഡസപൂജക്കുവേണ്ടി നെല്ലികുന്നിലേക്ക് കൊണ്ടുപോയി."
"ഷോഡസ പൂജ?" ഭയത്തോടെ തിരുമേനി ചോദിച്ചു
"അതെ.." ചോരതുപ്പികൊണ്ട് അനിപറഞ്ഞു.
"എന്താ തിരുമേനി ഷോഡസപൂജ" സംശയത്തോടെ രാമൻ ചോദിച്ചു.
"കന്യകയായ പെണ്കുട്ടികളെ വച്ചുചെയ്യുന്ന ആഭിചാരകർമ്മമാണത്. രാമാ വണ്ടിയെടുക്ക്."
തിരുമേനി കല്പിച്ചതും രാമൻ കാർ സ്റ്റാർട്ട് ചെയ്ത് നെല്ലികുന്നിലേക്ക് വച്ചുപിടിച്ചു.
സീതയുടെ മൂർച്ചയുള്ള നഖങ്ങൾ മാർത്താണ്ഡന്റെ കഴുത്തിലേക്ക് ഇറങ്ങി. നഖത്തിലൂടെ അയാളുടെ ചുടുരക്തം ഒലിച്ചുവന്നു.
മഹായമാവും യക്ഷയാമവും കഴിഞ്ഞ് ബ്രഹ്മയാമത്തിലേക്ക് കടന്നതും. കിഴക്കുഭാഗത്ത് നീലനിറമുള്ള പ്രകാശം തെളിയാൻ തുടങ്ങി. വൈകാതെ ഓരോനിമിഷവും പഴയതിന്റെ പതിമടങ്ങായി ആ പ്രകാശം ജ്വലിച്ചുനിന്നു.
സൂക്ഷിച്ചുനോക്കിയ ഗൗരി അദ്ഭുതത്തോടെ നിന്നു.
"അതെ, ഇതുഞാൻ കണ്ടിട്ടുണ്ട്." ഗൗരി സ്വയം പറഞ്ഞു.
നീലജ്വാലക്കുള്ളിൽനിന്ന് ഒരു സ്‌ത്രീരൂപം തെളിഞ്ഞുവരാൻ തുടങ്ങി. ചുവന്നകല്ലുപതിച്ച മൂക്കുത്തിയുടെ തിളക്കം ഗൗരിയുടെ കണ്ണിലേക്കുപതിച്ചു.
പതിയെ കൈയിൽ ത്രിശൂലവുമായി നിൽക്കുന്ന ആ രൂപത്തെകണ്ടപ്പോൾ അറിയാതെ
💬 Comments
View all comments