Chapter Title : യക്ഷയാമം 25 [വിനു വിനീഷ്]
വച്ചു. ഒരുമിച്ചുജീവിക്കാൻ കഴിയാതെ ഒരുമിച്ച് മരിച്ചു, ഇപ്പോൾ ആത്മാക്കളും ഒരുമിച്ച് യാത്രയാകുന്നു ദീർഘശ്വാസമെടുത്ത് തിരുമേനി പീഠത്തിലിരുന്നു.
"തിരുമേനി.." പടിപ്പുരയിൽ നിന്നുകൊണ്ട് രാമൻ വിളിച്ചു.
ശങ്കരൻതിരുമേനി ചെന്നുനോക്കുമ്പോൾ വെള്ളമുണ്ടിൽ പൊതിഞ്ഞ അനിയുടെ മൃതദേഹവുമായി നിൽക്കുകയായിരുന്നു രാമൻ.
"അവള് എടുത്തു ലേ... മ്, വിധിയെ തടുക്കാനാവില്ല രാമാ.."
"ബോഡി....?"
"ബന്ധുക്കൾക്ക് വിട്ട് കൊടുക്കൂ.. "
"ശരി.." രാമനും സഹായികളും മൃതദേഹംചുമന്ന് തിരിഞ്ഞു നടന്നു. അല്പം മുന്നോട്ട് നടന്നയുടനെ തിരുമേനി പിന്നിൽനിന്നും വീണ്ടും വിളിച്ചു.
"രാമാ, അവർക്ക് ബുദ്ധിമുട്ടില്ല്യാചാ... ഐവർമഠത്തിലേക്ക് കൊണ്ടുപോകാം.
"ഉവ്വ്..."
ബ്രഹ്മയാമം തുടങ്ങുന്നതിന് മുൻപേ ആവാഹനകർമ്മം പൂർത്തീകരിച്ചു. ബ്രഹ്മപുരം ശിവക്ഷേത്രത്തിൽ നിന്നും ദേവഗീതങ്ങൾ ഒഴുകിയെത്തി. തണുത്തകാറ്റും കിളികളുടെ കലപില ശബ്ദവും ചുറ്റിലും പരന്നു.
കൃഷ്ണമൂർത്തിതിരുമേനി ദേവിയെ സ്രാഷ്ടാങ്കംവീണ് നമസ്കരിച്ചു.
"ശങ്കരാ വണ്ടി തയ്യാറാക്കൂ.." നിലത്തുനിന്ന് എഴുന്നേറ്റ് തിരുമേനി പറഞ്ഞു.
കൃഷ്ണമൂർത്തിയദ്ദേഹത്തിന്റെ നീലകളർ ബെൻസും ശങ്കരൻ തിരുമേനിയുടെ കറുത്ത അംബാസിഡർ കാറും തയ്യാറായി നിന്നു.
ആവാഹനകർമ്മത്തിൽ പങ്കെടുത്ത 7 പേരും രണ്ടു കറുകളിലായി പാമ്പാടിയിലെ ഐവർമഠത്തിലേക്ക് സീതയെയും സച്ചിദാനന്ദനെയും ആവാഹിച്ചെടുത്ത ആൾരൂപങ്ങളുമായി യാത്രതിരിച്ചു.
അനിയുടെ വീട്ടുകാർ അയാളുടെ മൃതദേഹവുമായി അവർക്ക് പിന്നാലെ ഐവർമഠത്തിലേക്ക് പോയി.
വൈകാതെ പാമ്പാടിയിലെത്തിയ അവർ 7 പേരും ഭാരതപ്പുഴയിലേക്കിറങ്ങി മുങ്ങിനിവർന്നു. ശേഷം ആവാഹിച്ചെടുത്ത ആൾരൂപങ്ങൾ ഒഴുക്കിവിടാൻ പുറത്തേക്കെടുത്തയുടനെ വിണ്ണിൽ കാർമേഘങ്ങൾ പ്രത്യക്ഷപ്പെട്ടു.
"ശ്രീ ദുർഗ്ഗാദേവിയെ മനസിൽ ധ്യാനിച്ചുകൊണ്ട് ഒഴുക്കിക്കോളൂ"
കൃഷ്ണമൂർത്തിയദ്ദേഹത്തിന്റെ നിർദേശപ്രകാരം സീതയുടെയും സച്ചിദാനന്ദന്റെയും ആത്മാവിനെ ഭാരതപുഴയിലേക്ക് ഒഴുക്കിവിട്ടു. അപ്പോഴേക്കും മഴ വലിയ തുള്ളികളായി പെയ്യാൻ തുടങ്ങി.
"ശുഭം" കൃഷ്ണമൂർത്തിയദ്ദേഹം പറഞ്ഞു.
പുഴയിലെ ഓളങ്ങൾക്കനുസരിച്ച് ആൾരൂപങ്ങൾ ഒഴുകിപോകുന്നത് ശങ്കരൻ തിരുമേനി കണ്മറയുംന്നതുവരെ നോക്കിനിന്നു.
"ഒരു ജീവിതത്തിന്റെ പര്യവസാനം" ദീർഘശ്വാസമെടുത്തുകൊണ്ട് തിരുമേനി പറഞ്ഞു.
തിരിച്ച് കീഴ്ശ്ശേരിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് മുറ്റത്ത് വെളുത്ത നിറത്തിൽ കൊച്ചി റെജിസ്ട്രഷനുള്ള ബി എം ഡബ്ല്യൂ കാർ കിടക്കുന്നതുകണ്ടത്.
ഉമ്മറത്തേക്ക് കയറിച്ചെന്നയുടനെ പിന്നിലൂടെ രണ്ടുകൈകൾ വന്ന് ശങ്കരൻ തിരുമേനിയെ വരിപ്പുണർന്നു.
"അച്ഛാ..."
"ഗണേശൻ... നീയെന്താ ഒരു മുന്നറീപ്പുമില്ലാതെ.."
"ഞാൻ ബാംഗ്ളൂർക്ക് പോണവഴിയാ, ഇത്തവണ കാറിലാക്കാന്നു കരുതി. പിന്നെ മോള് ഇവിടെയല്ലേ, അവളേം കൂട്ടാലോ, ഇപ്പോഴും പൂജയും കർമ്മങ്ങളുമൊക്കെ നടക്കുന്നുണ്ട് ലേ.."
"ശങ്കരാ, ന്നാ ഞാനങ്ങോട്ട്..." കൃഷ്ണമൂർത്തിയദ്ദേഹം
💬 Comments
View all comments