Chapter Title : യക്ഷയാമം 25 [വിനു വിനീഷ്]
ആ പുസ്തകമെവിടെ?"
"ഏത്..."
"ഹാ, സീതയെഴുതിയ ഡയറി.."
"അത് അലമാരയിൽ ണ്ടല്ലോ.."
വാതിൽതുറന്ന് അലമാരയിൽ വച്ച പുസ്തകം ഗൗരിക്കുനേരെ നീട്ടി.
"ഹോ...കാണാണ്ടായപ്പോൾ ഞാൻ പേടിച്ചു."
പുസ്തകത്താളുകൾ മറിച്ചുനോക്കിയ ഗൗരി വെപ്രാളപ്പെട്ട് വീണ്ടും നോക്കി..
"ഇതിൽ...ഇതിലുള്ള വരികളൊക്കെ എവിടെ?"
അദ്‌ഭുതത്തോടെഗൗരി ചോദിച്ചു.
പെൻസിൽകൊണ്ട് സീത വരച്ച സച്ചിമാഷിന്റെ പടം ഓരോ ഏടുകൾ മറിച്ചു നോക്കിയിട്ടും അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. സങ്കടവും കണ്ണുനീരും ഒരുമിച്ചായിരുന്നു വന്നത്.
"നിയിപ്പ അതൊന്നും ആലോചിക്കേണ്ട ഗൗര്യേച്ചി, നാളെ രാവിലെ പോണ്ടതല്ലേ, "
"എന്നാലും.. ഇനിയെനിക്ക് കാണാൻ പറ്റോ അവരെ?"
"പിന്നെ മോൾക്ക് കാണാലോ.." മുറിയിലേക്ക് കയറിവന്ന ശങ്കരൻതിരുമേനിയാണ് ഗൗരിയുടെ ചോദ്യത്തിന് ഉത്തരം നൽകിയത്.
"ഇനി 'യക്ഷയാമ'ത്തിൽ മോൾടെ സ്വപ്നങ്ങളിലേക്ക് അവർ വരും. അനുഗ്രഹങ്ങളുമായി.."
"മുത്തശ്ശാ.." സങ്കടം സഹിക്കവയ്യാതെ അവൾ തിരുമേനിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.
പിറ്റേന്ന് രാവിലെ തന്റെ ലെഗേജും മറ്റും എടുത്ത് ഗൗരി യാത്രപറഞ്ഞു.
അംബികചിറ്റയെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു. നിറമിഴികളോടെ ചിറ്റ അവളുടെ നെറുകയിൽതലോടി അനുഗ്രഹിച്ചു.
"രാമാ, ഇതൊന്നെടുത്തു വക്കൂ..." രാമനെ നോക്കി തിരുമേനി പറഞ്ഞു. ഗൗരിയുടെ കൈയ്യിൽനിന്നും ബാഗുവാങ്ങി രാമൻ കാറിന്റെ ഡിക്കിൽ വച്ചു.
"അമ്മൂ... പോയിട്ട് വരാം. ഐ വിൽ മിസ്സ് യൂ.."
നിറഞ്ഞൊഴുകിയ മിഴിനീർക്കണങ്ങൾ തുടച്ചുകൊണ്ട് ഗൗരി അവളെ കെട്ടിപിടിച്ചു.
"കുറച്ചു ദിവസമാണെങ്കിലും ഒരു മനസും രണ്ട് ശരീരവുമായി നടന്നതല്ലേ വിഷമം ണ്ടാവും." തിരുമേനി പറഞ്ഞു.
"ഗണേശാ സൂക്ഷിച്ചുപോണം.."
"ഉവ്വച്ഛാ.." അച്ഛന്റെ അനുഗ്രഹം വാങ്ങി അയാൾ കാർ സ്റ്റാർട്ട് ചെയ്തു.
മുന്നിലെ ഡോർ തുറന്ന് ഗൗരി അകത്തേക്ക് കയറി. പതിയെ കാർ കീഴ്ശ്ശേരി വിട്ട് മുന്നോട്ടുചലിച്ചു.
സങ്കടം സഹിക്കവയ്യാതെ
💬 Comments
View all comments