0%

Chapter Title : യക്ഷയാമം 4 [വിനു വിനീഷ്]

Author : Kambikathakal Read All Parts 111

ശങ്കരൻ തിരുമേനി.

"മുത്തശ്ശൻ." ഗൗരിയുടെ തണുത്തുവിറച്ച ചുണ്ടുകൾ പറഞ്ഞു.

"മോളെ...ഗൗരീ..." പൗരുഷമാർന്ന സ്വരത്തിൽ അദ്ദേഹം വിളിച്ചു.

"മുത്തശ്ശാ... " മഴയെ വകവക്കാതെ അവൾ പുറത്തേക്ക് ചാടിയിറങ്ങിയതും. ഘോരമായ ശബ്ദത്തിൽ ഇടിയും മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചിറങ്ങി. ഒരുനിമിഷം മുൻപെങ്ങും കാണാത്ത തരത്തിലുള്ള ശക്തമായ കാറ്റ് ഒഴുകിയെത്തി. കാറ്റിന്റെ ലാളനത്തിൽ വൈദ്യുതികമ്പികൾ കൂട്ടിമുട്ടി വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. പ്രകൃതിയുടെ ഭാവമാറ്റത്തെ ശ്രദ്ധിക്കാതെ ഗൗരി മൂത്തശ്ശന്റെ അരയിലൂടെ കൈയിട്ട് കെട്ടിപിടിച്ചു.

"രാമാ.... ഈ പെട്ടീം സാധനങ്ങളും എടുത്തോളൂ..."

കൂടെവന്ന ഡ്രൈവറോട് തിരുമേനി പറഞ്ഞു.

"എങ്ങനെയുണ്ടായിരുന്നു യാത്ര മ്..? പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

"നിക്ക് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട് മുത്തശ്ശാ.."

"മ്.. കേൾക്കാലോ, ആദ്യം വീട്ടിലേക്ക് പോകാം, വാ..."

ഗൗരിയെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം പ്ലാറ്റ്‌ഫോമിലൂടെ നടന്നു.

പെട്ടന്ന് കുറുകെ ഒരു കരിമ്പൂച്ച മുന്നിലേക്ക് ചാടി. കാലെടുത്തുവച്ച ശങ്കരൻ തിരുമേനി ഒരുനിമിഷം നിന്നു.

കറുത്ത് ഉരുണ്ട രൂപത്തിലുള്ള കരിമ്പൂച്ചയുടെ വാൽ അറ്റുപോയിരുന്നു അതിന്റെ മഞ്ഞകലർന്ന കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയ തിരുമേനി പെട്ടന്ന് പുറകിലോട്ട് തിരിഞ്ഞു നോക്കി.

പകൽ വെളിച്ചത്തിലും പ്ലാറ്റ്‌ഫോമിന്റെ മുകളിലെ കമ്പിയുടെ ഇടയിലിരുന്നുകൊണ്ട് ഒരു മൂങ്ങ അദ്ദേഹത്തെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കഴുത്തിൽകെട്ടിയ രക്ഷകളെ അദ്ദേഹം വലംകൈകൊണ്ട് ചേർത്തുപിടിച്ചു.

"മഹാദേവാ... അപശകുനമാണല്ലോ....?"

തുടരും...

💬 Comments

View all comments