Chapter Title : യക്ഷയാമം 5 [വിനു വിനീഷ്]
"അതിന് നിനക്കീയന്ത്രം ഓടിക്കാനറിയോ?" സംശയത്തോടെ തിരുമേനി ചോദിച്ചു.
"പിന്നെ, അച്ഛന്റെ കൂടെപോകുമ്പോൾ ഞാൻ ഓടിക്കാറുണ്ടല്ലോ. " നിവർന്നുനിന്നുകൊണ്ട് ഗൗരി അഭിമാനത്തോടെ പറഞ്ഞു.
"എന്നാലേ, മുത്തശ്ശന്റെകുട്ടി ഇതിലേക്ക് കയറ്, ഒത്തിരി ദൂരം പോകാനുള്ളതാ"
"എന്നാഞാൻ മുൻപിൽ കയറാം."
"ദേവീ, ഈ പെണ്ണിനെകൊണ്ട് തോറ്റല്ലോ. ശരി കയറു." പുഞ്ചിരിതൂവികൊണ്ട് തിരുമേനി പറഞ്ഞു.
ഷൊർണൂരിൽനിന്നും പാലക്കാടിന്റെ കിഴക്കേഭാഗത്തെ ഗ്രാമങ്ങളിലേക്കുള്ളയാത്ര ഗൗരി കാറിന്റെ മുൻപിലിരുന്നുകൊണ്ട് ആസ്വദിച്ചു.
സമയം ഉച്ചയോടടുത്തെങ്കിലും കാർമേഘം വിണ്ണിനെ മൂടിയിരുന്നതിനാൽ പ്രകൃതി ദേവലോകത്തെ രംഭയയെപോലെ സുന്ദരിയായിനിന്നിരുന്നു
കാഴ്ചകൾ കണ്ട് ഗൗരി അറിയാതെ മയങ്ങിപ്പോയി.
സീറ്റിലിരുന്നുറങ്ങുകയായിരുന്ന അവളെ തിരുമേനി തട്ടിവിളിച്ചു.
ഉറക്കത്തിൽനിന്നുമെഴുന്നേറ്റ ഗൗരി തന്റെ കണ്ണുകൾ തിരുമ്മികൊണ്ട് പുറത്തേക്കുനോക്കി.
പച്ചപരവതാനിവിരിച്ച നെൽപാടങ്ങൾക്ക് അരികിൽ കാർ നിർത്തിയിട്ടിരിക്കുന്നു.
രാമൻ രണ്ട് കരിക്ക് ശങ്കരൻ തിരുമേനിക്കും, ഗൗരിക്കുംനേരെനീട്ടി.
കാറിൽനിന്നിറങ്ങിയ ഗൗരി ചുറ്റിലുംനോക്കി.
അങ്ങകലെ വലിയ മലകളും അവയെ തഴുകികൊണ്ട് തണുത്തകാറ്റും കൂടാതെ പുതുമണ്ണിന്റെ ഗന്ധവും.
ഗൗരി ശ്വാസമൊന്ന് നീട്ടിവലിച്ചു.
"മുത്തശ്ശാ, ഒരു പ്രത്യേക ഗന്ധം."
"മ്. എന്തിന്റെ ?" കരിക്ക് കുടിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു.
"അതിപ്പോ, നല്ല ചന്ദനത്തിന്റെ."
"ഹഹഹ, പട്ടണത്തിലാണ് വളർന്നതെങ്കിലും, ചന്ദനത്തിന്റെ ഗന്ധമൊക്കെ തിരിച്ചറിയാൻ പറ്റ്വോ.?"
"കളിയാക്കാതെ മുത്തശ്ശാ, എനിക്ക് അറിയാം." ഗൗരി സങ്കടത്തോടെ പറഞ്ഞു.
"മോളിങ്ങ് വന്നേ."
തിരുമേനി ഗൗരിയുടെ തോളിൽ കൈയിട്ട് അങ്ങുദൂരെയുള്ള ഒരുകാട്ടിലേക്ക് വിരൽ ചൂണ്ടികൊണ്ടുപറഞ്ഞു.
"ദേ, അതാണ് ചന്ദനക്കാട്. ആ കാട്ടിൽ നിറയെ ചന്ദനത്തിന്റെ മരങ്ങളാണ്, പൂജക്കുവേണ്ടിയുള്ള ചന്ദനം അവിടെനിന്നാണ് കൊണ്ടുവരാറ്."
"തിരുമേനി, പോകാം." രാമൻ കാറിനുള്ളിലേക്ക് കയറി.
"നമ്മളിപ്പോ എവിട്യാ മുത്തശ്ശാ " കൈയിലുള്ള കരിക്ക് കുടിച്ചുകഴിഞ്ഞ് അതിന്റെ തൊണ്ട് തോട്ടിലേക്ക് എറിയുന്നതിനിടയിൽ ഗൗരി
💬 Comments
View all comments