Chapter Title : യക്ഷയാമം 6 [വിനു വിനീഷ്]
കൂട്ടത്തിൽ നീയും അകപ്പെടും. പിന്നെ സർവ്വനാശമായിരിക്കും. നിനക്കാറിയാലോ എന്നെ?" ധൈര്യപൂർവ്വം തിരുമേനി പറഞ്ഞു.
കണ്ണുകൾ ചുവന്നുതുടുത്തു. ഇടത് നെറ്റിയിൽ ഒരുഞരമ്പ് തടിച്ചുപൊന്തി.
ഉടനെ അവൾ ആർത്തട്ടഹസിച്ചു.
നിമിഷനേരംകൊണ്ട് ആ സ്‌ത്രീരൂപം വീണ്ടും കരിമ്പൂച്ചയായി മാറി. ഭീകരശബ്ദമുണ്ടാക്കി അതിന്റെ വായ തുറന്ന് തിരുമേനിയുടെ നേരെനിന്നു.
"നിനക്കുള്ള കർമ്മങ്ങൾ തുടരാൻ പോകുന്നതെയൊള്ളൂ, കാലം അതിന്റ ചക്രവാളത്തിലെത്തി നിൽക്കുന്ന സമയം. നിന്നിൽ തിരശീലവീണിരിക്കും." തിരുമേനി പറഞ്ഞുതീർന്നതും അപ്പൂപ്പൻക്കാവിലേക്ക് ഇന്നോളം കണ്ടിട്ടില്ലാത്ത ശക്തമായ കാറ്റ് ഒഴുകിയെത്തി.
വലിയ വൃക്ഷങ്ങൾതമ്മിൽ കൂട്ടിമുട്ടി. കരിയിലകൾ വായുവിൽകിടന്ന് താണ്ഡവമാടി.
ശക്തമായ കാറ്റിൽ തിരുമേനിയുടെ നരച്ചമുടികൾ വശങ്ങളിലേക്ക് പാറിനിന്നു.
വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി അപ്പൂപ്പൻക്കാവിനെ ഭീതിപ്പെടുത്തിയ ഉടനെ അദ്ദേഹം സംഹാരരൂപനെ മനസിൽ ധ്യാനിച്ചു.
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ.
"ജ്യോതിർമാത്ര സ്വരൂപായ നിർമലജ്ഞാന ചക്ഷുഷേ. നമഃ ശിവായ ശാംതായ ബ്രാഹ്മണേ ലിംഗമൂർതയേ"
ശേഷം മണ്ണിൽ ഒരു നക്ഷത്രം വരച്ച് തിരുമേനി തന്റെ തള്ളവിരൽ ഉപയോഗിച്ച് അതിന്റെ മധ്യത്തിൽ അമർത്തിപിടിച്ചു.
ആഞ്ഞടിച്ച കാറ്റ് പതിയെ നിലച്ചു. അപ്പൂപ്പൻക്കാവ് ശാന്തമായി.
തന്റെ മുൻപിലുണ്ടായിരുന്ന കരിമ്പൂച്ച പെട്ടന്ന് അപ്രത്യക്ഷമായപ്പോൾ തിരുമേനി എഴുന്നേറ്റ് ചുറ്റിലുംനോക്കി.
അപ്പോഴേക്കും രാമൻ തന്റെ സഹായികളെകൂട്ടി കാവിലേക്കുവന്നു. കൂടെ കുട്ടന്റെ അച്ഛൻ നാരായണവാര്യരും ഉണ്ടായിരുന്നു.
മകന്റെ മൃതദേഹംകണ്ട വാര്യർ ഉടനെ കുഴഞ്ഞുവീണു.
"എന്താ തിരുമേനി സംഭവിച്ചേ ?.." കൂട്ടത്തിലൊരാൾ ചോദിച്ചു.
"ഞാൻ ഊഹിച്ചത് ശരിയായിരുന്നു. മഞ്ഞൾപൊടിയും, കണ്ണുകളിലെ നീലനിറവും വച്ചുനോക്കുമ്പോൾ, ഇത് മാർത്താണ്ഡന്റെ ക്രൂര ശിക്ഷണമാണ്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരുകാര്യമുണ്ട്. ദുർമരണപ്പെട്ട 'സീത'. അവളെ ഞാൻ കണ്ടു."
"കാവിലമ്മേ..." ഒരുനിമിഷം എല്ലാവരും
💬 Comments
View all comments