Chapter Title : യക്ഷയാമം 9 [വിനു വിനീഷ്]
രൂപപ്പെട്ടത്. കാറ്റിനെ ചെറുത്തുനിൽക്കാൻ കഴിയാത്ത ഗൗരിയുടെ കാൽപാദങ്ങൾ നിലത്തുനിന്നും തെന്നിമാറി. വീഴാൻ പോയ ഗൗരിയെ അയാൾ തന്റെ വലതുകൈയ്യാൽ ചേർത്തുപിടിച്ചു.
പതിയെ പ്രകൃതി ശാന്തമായി. അനിയുടെ കൈകളെതട്ടിമാറ്റി അവൾ മുന്നിലേക്ക് നടന്നു.
"കണ്ടോ ?.. നീയിവിടെ എത്തിയതല്ല, ആരോ, ഏതോ ശക്തി വരുത്തിയതാണ്. കാരണം നിന്റെ ജനനംകൊണ്ട് മറ്റുപലർക്കുമാണ് ഗുണം. " അത്രയും പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞുനടന്നു.
അനി പറഞ്ഞതിന്റെ അർത്ഥം മാനസിലാകാത്ത അവൾ അല്പനേരം അവിടെതന്നെനിന്നു.
ഗൗരി മനയിലേക് കയറിച്ചെല്ലുമ്പോൾ രാമനും, തിരുമേനിയും കത്തുനിൽക്കുന്നുണ്ടായിരുന്നു. ഒന്നും പറയാതെ അവൾ അകത്തേക്ക് കയറിപ്പോയി.
"രാമാ, ഇന്നലെ രാത്രിലെ ആവാഹന പൂജയിൽ, വെള്ളോട്ടുക്കരയിൽ നാട്ടുക്കാരെ ഉറക്കം കെടുത്തിയ യക്ഷിയെ മരപ്പാവയിലേക്ക് അവഹിച്ചെടുക്കുന്നത് ഗൗരിമോള് കണ്ടു.
"ഭഗവതി, എന്നിട്ട്.." രാമൻ നെഞ്ചിൽ കൈവച്ചു.
" അഗ്നിക്കുമുകളിൽ അവൾ വന്നുനിൽക്കുന്നകാഴ്ച്ച. അതുകണ്ട് മോള് വല്ലാതെ ഭയപ്പെട്ടു. പക്ഷെ വിഷ്ണുനമ്പൂതിരി മന്ത്രശക്തികളാൽ അവൾകണ്ട കാഴ്ച്ചകൾ മനസിൽനിന്നും മായിച്ചുകളഞ്ഞു. എന്നാലും എനിക്കെന്തോ ഒരു ഭയം തോന്നുന്നു രാമാ, അവളുടെ ഈ വരവിൽ . അരുതാത്തതെന്തൊക്കെയോ സംഭിവാക്കാൻ പോകുന്നുന്നൊരു തോന്നൽ."
അന്നാദ്യമായിട്ടായിരുന്നു ശങ്കരൻതിരുമേനിയുടെ ശബ്ദം ഇടറുന്നത് രാമൻ കേട്ടത്.
"ഏയ്,എന്താ തിരുമേനി ദേവി കൈവിടില്ല്യാ.." രാമൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
ഉമ്മറത്തേക്ക് കയറിച്ചെന്ന് തിരുമേനി ചാരുകസേരയിൽ നിവർന്നു കിടന്നു.
"ഗൗര്യേ, ആ പുണ്യാഹം ഇങ്ങെടുത്തോളൂ." അംബലത്തിൽനിന്നും കൊണ്ടുവന്ന പുണ്യാഹവുമായി ഗൗരിയും അമ്മുവും ഉമ്മറത്തേക്കുവന്നു.
തിരുമേനി നാക്കിലയിൽ പൊതിഞ്ഞ ചരടെടുത്ത് ഗൗരിയെ നോക്കി.
"ഇങ്ങട് വാര്യാ." അടുത്തേക്കുവിളിച്ച ഗൗരിയെ അദ്ദേഹം പുണ്യാഹം കൊണ്ട് ശുദ്ധിവരുത്തി. ശേഷം പൂജിച്ചെടുത്ത കറുത്തചരടെടുത്ത് ഗൗരിയുടെ വലതുകൈയിലേക്ക് രണ്ടുമടക്കായി ഇട്ടിട്ട് ആദിശങ്കരനെ മനസിൽ ധ്യാനിച്ചു.
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ.
"ജ്യോതിർമാത്ര സ്വരൂപായ നിർമലജ്ഞാന ചക്ഷുഷേ. നമഃ ശിവായ ശാംതായ ബ്രാഹ്മണേ ലിംഗമൂർതയേ"
ശേഷം അദ്ദേഹം ചരട് മൂന്ന് കെട്ടുകളായി ബന്ധിച്ചു.
"ഇനി നിന്നെ ഒരു ദുഷ്ട്ടശക്തിക്കും കീഴ്പ്പെടുത്താൻ കഴിയില്ല. ഒന്നോർക്കണം അശുദ്ധി വരുത്താതെ നോക്കണം, വരുത്തിയാൽ വീണ്ടും മൂന്നുനാൾ ഗായത്രിമന്ത്രം ജപിച്ച് ശുദ്ധിവരുത്തി പൂജിക്കണം. മനസിലായോ.?"
"ഉവ്വ് മുത്തശ്ശാ, " ഗൗരി അമ്മുവിനെയും കൂട്ടികൊണ്ട് പ്രാതൽ കഴിക്കാനിരുന്നു.
💬 Comments
View all comments