Chapter Title : യക്ഷയാമം 3
അറിയില്ല്യാ.."
ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഓരോന്നായി അവൾ സ്വയം ചോദിച്ചു.
ഗൗരി വാച്ചിലേക്ക് നോക്കി സമയം 12.40 am
ട്രെയിന്റെ വേഗതകുറഞ്ഞു. പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ പതിയെ ചെന്നുനിന്നു. ജാലകത്തിലൂടെ ഇളം കാറ്റ് ഒഴുകിയെത്തി. ചുരിദാറിന്റെ ഷാൾ ഗൗരി തലവഴി മൂടി.
പെട്ടന്ന് ഇരുട്ടിന്റെ മറവിൽനിന്ന് ഒരാൾ കമ്പിളിപുതച്ച് ഗൗരിയിരിക്കുന്ന കംപാർട്ട്‌മെന്റിലേക്ക് കയറി അവളുടെ നേരെ മുൻപിലുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു.
അരണ്ടവെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമല്ലായിരുന്നു. കഴുത്തിൽ കുറെയേറെ രക്ഷകളും, ചാരടുകളുമുണ്ട്. അടിമുടിനോക്കിയ ഗൗരി അയാളുടെ വലതു കാലിൽ വളയിട്ടിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു.
അയാൾ പുറത്തുവിടുന്ന ഓരോ ശ്വാസത്തിനും രക്തത്തിന്റെ ഗന്ധമുണ്ടായിരുന്നു.
ട്രെയിൻ പതിയെ ചലിച്ചു. ഗൗരിയുടെ ഹൃദയസ്പന്ദനം പതിവിലും വേഗത്തിൽമിടിക്കാൻ തുടങ്ങി.
"എവിടന്നാ കുട്ടി.." അപ്രതീക്ഷിതമായ ആ ചോദ്യം അവളിൽ ഭീതിയുളവാക്കി.
"ങേ...."
"ചോദിച്ചത് കേട്ടില്ലേ എവിടന്നാ ന്ന്.." രൗദ്രഭാവത്തിൽ അയാൾ വീണ്ടും ചോദിച്ചു.
"ഞാൻ...ഞാൻ.. ബാംഗ്ളൂർ ന്നാ" സീറ്റിലിരുന്ന ബാഗെടുത്ത് മടിയിൽ വച്ച് ഒരുധൈര്യത്തിനെന്നപോലെ അവൾ ബാഗിനെ മാറോട് ചേർത്തുപിടിച്ചു.
"ഈ അസമയത്ത് എങ്ങോട്ടാ..." അയാൾ വീണ്ടും ചോദിച്ചു.
കമ്പളി പുതച്ച മുഖത്തിനുള്ളിൽ രണ്ട് കണ്ണുകൾ മാത്രമേ ഗൗരി കണ്ടിരുന്നൊള്ളു അതും അഗ്നിപോലെ ജ്വലിക്കുണ്ടായിരുന്നു.
"ബ്രഹ്മപുരം." ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.
"ഹഹഹ.....ഹഹഹ.... " അയാൾ ആർത്തട്ടഹസിച്ചു.
"ജീവിച്ചു കൊതിതീർന്നോ നിനക്ക്.." കൈയിലുള്ള ദണ്ഡ് സീറ്റിലേക്ക് വച്ചുകൊണ്ട് അയാൾ ചോദിച്ചു.
പെട്ടന്നാണ് ഗൗരി അത് ശ്രദ്ധിച്ചത്. രക്ഷകൾക്കിടയിൽ ചരടിൽ കോർത്ത മറ്റൊരു രക്ഷ. അതിന്റെ ലോക്കറ്റ് ഒരു തലയോട്ടി മാത്രം. കൂടെ ചുടുരക്തവും പറ്റിപ്പിടിച്ചിരിക്കുന്നു.
ഭയം ഉടലെടുത്ത ഗൗരി പിന്നെ അങ്ങോട്ട് നോക്കിയതെയില്ല.
"അവിടെ
💬 Comments
View all comments