? യക്ഷി ? 2 [സാത്താൻ?]

📝 Ongoing

👁 72739 views ❤ 200 likes 💬 22 comments

? യക്ഷി 2 ? Yakshi Part 2 | Author : Sathan  [ Previous part ] [ www.kkstories.com ]

ആദ്യഭാഗത്തിന് ലഭിച്ച സപ്പോർട്ട് ഇതിനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എത്രത്തോളം ഭംഗിയാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നറിയില്ല എങ്കിലും കഴിയുന്നതുപോലെ എഴുതിയിട്ടുണ്ട്. പേജ് കുറവാണ് എന്ന് അറിയാം വരും ഭാഗങ്ങളിൽ ആ കുറവ് നികത്തുന്നതായിരിക്കും ബാക്കി കഥയിൽ ?

എന്റെ സങ്കല്പത്തിലെ യക്ഷി ദേ ഇതാണ് ⬆️⬆️⬆️⬆️

യക്ഷി ഭാഗം 2  by സാത്താൻ?

നീറുന്ന പകയോടെ തന്റെ ബലിഷ്ടമായ കാലുകൾ ഭൂമിയിൽ ഉരൽപ്പിച്ചുകൊണ്ട് അയാൾ തന്റെ നാട് ലക്ഷ്യമാക്കി നടന്നു.

അവന്റെ മനസ്സിൽ ഒരേഒരു ലക്ഷ്യം മാത്രം പക വീട്ടണം ആ നാട്ടുകാരെ മുഴുവനും പഴയതുപോലെ എല്ലാ കാലവും തന്റെ കുടുംബത്തിന് കീഴിൽ അടിമകളെ പോലെ കാണണം. നഷ്ടപ്പെട്ടതൊക്കെ അതിന്റെ ഇരട്ടിയായി സ്വന്തമാക്കണം.

ആ ചിന്തകൾ മാത്രമായിരുന്നു അവന്റെയുള്ളിൽ.

"കേളു നീ ഒന്നുമാത്രം ഓർത്തോളൂ യക്ഷിയെ പ്രത്യക്ഷപ്പെടുത്തുന്നത് വരെ ആ നാട്ടിലുള്ള ആരെയും നീ ദേഹ ഉപദ്രവം നടത്തുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്താൽ പിന്നെ നിന്റെ ഈ ആഗ്രഹങ്ങൾ എല്ലാം വെറും ആഗ്രഹങ്ങൾ മാത്രമായി ഒതുങ്ങും.

വീണ്ടും പഴയത് പോലെ ആട്ടിയോടിക്കപ്പെടേണ്ട അവസ്ഥ നിനക്ക് ഉണ്ടാവും.

അതുകൊണ്ട് എല്ലാം ശ്രദ്ധയോടെയും വ്യക്തമായ ധാരണയോടെയും മാത്രം ചെയ്യുക.

എടുത്തുചാടാൻ നിൽക്കരുത് "

അവന്റെ ഉള്ളിൽ നിന്നും ദിഗംബരന്റെ ശബ്ദം അവനോടായി പറഞ്ഞു.

"ഇല്ല ഗുരോ അങ്ങ് പറയുന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments