Chapter Title : ? യക്ഷി ? 3 [സാത്താൻ?]
ആണോ... അപ്പോൾ ഇന്ന് നമുക്ക് എല്ലാവർക്കും കൂടി അങ്ങോട്ടേക്ക് ഒന്ന് പോവാം. നമ്മുടെ ദുരിതങ്ങൾ അകലുവാനായി കഠിന തപസ്സനുഷ്ടിച്ച സ്വാമിയേ കണ്ടു നന്ദി പറയേണ്ടത് ഈ ഗ്രാമവാസികൾ ഓരോരുത്തരുടെയും കടമയാണ്.
മയൂരി : അത് ശെരിയാണ് പക്ഷെ അത് അദ്ദേഹത്തിന് ഇഷ്ടമാണോ എന്നറിയില്ലല്ലോ?
മൂപ്പൻ : അതിപ്പോൾ നമ്മൾ ചെന്നാലല്ലേ അറിയാൻ കഴിയു. പിന്നെ അദ്ദേഹത്തെ ഒന്ന് ദർശിച്ചാൽ തന്നെ ഒരു ഊർജ്ജം ആണ്.
മയൂരി : അതെ അത് ശെരിയാണ്. എന്തെന്നറിയാത്ത ഒരു ചൈതന്യം എപ്പോഴും ആ മുഖത്ത് കാണുവാൻ കഴിയാറുണ്ട്.
മൂപ്പൻ : ശെരിയാണ് നമ്മുടെയെല്ലാം അവസ്ഥ മനസ്സിലാക്കി ദൈവം തന്നെയാണ് അദ്ദേഹത്തെ ഇങ്ങോട്ടേക്കു അയച്ചത് എന്നതിൽ സന്ദേഹമില്ല.
**************************************
"ഇവിടെ ആരുമില്ലേ? "
പുറത്തുനിന്നും ആരുടെയോ ശബ്ദം കേട്ടാണ് മൂപ്പനും മയൂരിയും തങ്ങളുടെ സംഭാഷണം നിറുത്തിയത്.ഇരുവരും ആരാ ഇത്ര രാവിലെ തന്നെ വന്നിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംഷയോടുകൂടെ തന്നെ പുറത്തേക്കിറങ്ങി.
തങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന യുവാവിനെ ആരാ എന്നുള്ള സംശയത്തോട് കൂടെ തന്നെ അവർ ഇരുവരും നോക്കി നിന്നു.
" ഞാൻ ആരാണ് എന്ന് മനസ്സിലായി കാണില്ല അല്ലെ രണ്ടാൾക്കും "
അവരുടെ നോട്ടത്തിൽ തന്നെ ഏകദേശം കാര്യങ്ങൾ മനസ്സിലാക്കിയ കേളു അവരോടായി ചോദിച്ചു.
"ഈ ശബ്ദം എനിക്ക് പരിചിതമാണ് പക്ഷെ രൂപവും ആളെയും അങ്ങ് മനസ്സിലാവുന്നില്ല. ആരാ "
തനിക്ക് നല്ലതുപോലെ പരിചിതമായ ശബ്ദമാണെങ്കിലും ആരാണ് മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലാവാത്തത് കൊണ്ട് മൂപ്പൻ ചോദിച്ചു.
"എന്റെ രൂപം കൊണ്ട് നിങ്ങൾക്ക് എന്നെ മനസ്സിലാവില്ല എന്ന് എനിക്കറിയാം ഇവിടെ കാവിൽ പൂജാതി കർമങ്ങൾ നടത്തിയ അതെ സരസ്വാഥാനന്ത തന്നെയാണ് ഞാൻ."
കേളു അവർ ഇരുവരോടുമായി പറയുമ്പോൾ ഒരു അതിശയമായിരുന്നു ഇരുവർക്കും.
തലേ ദിവസം വൈകുന്നേരം പൂജാ സാധനങ്ങളും മറ്റും എത്തിക്കുമ്പോൾ പോലും തികച്ചും വായോധികൻ ആയിരുന്ന ആ സ്വാമി തന്നെ ആണോ ഇതെന്ന് മയൂരി അതിശയത്തോട് കൂടെ തന്നെ നോക്കി നിന്നു. ഒപ്പം ആരെയും മയക്കാൻ തക്കവണ്ണം ശക്തിയാർന്ന അവന്റെ മായാ വലയത്തിൽ അവൾ അകപ്പെട്ടു കഴിഞ്ഞിരുന്നു.
"നിങ്ങളുടെ ഉള്ളിൽ ഇപ്പോൾ എന്താണ്
💬 Comments
View all comments