Chapter Title : ? യക്ഷി ? 3 [സാത്താൻ?]
അങ്കലാവാണ്യത്തിൽ പൂർണമായും വശ്യപ്പെട്ട് കഴിഞ്ഞിരുന്നു കേളു അപ്പോഴേക്കും. പക്ഷെ അപ്പോഴും അവന്റെയുള്ളിൽ പ്രധാന ലക്ഷ്യമായി ഒന്നേ ഉണ്ടായിരുന്നുള്ളു അടങ്ങാത്ത പക. അത് പതിന്മടങ്ങായി തന്നെ തന്റെ പ്രതികാരം നിറവേറ്റുക.
" കേളു നിന്റെ കഠിനമായ വൃതം എന്നെ തൃപ്തി പെടുത്തിയിരിക്കുന്നു. പറഞ്ഞാലും നിനക്ക് എന്താണ് ഞാൻ സാധിച്ചു തരേണ്ടത്? "
തനിക്ക് മുന്നിൽ കൈകൾ കൂപ്പി ഇരിക്കുന്ന കേളുവിനോടായി യക്ഷി ചോദിച്ചു.
" എല്ലാം അവിടുന്നിനു അറിയാമായിരിക്കുമല്ലോ? എനിക്ക് നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരികെ ലഭിക്കണം. എന്നോട് ഈ ഗ്രാമത്തിലെ നിവാസികൾ ചെയ്തതിനൊക്കെയും എനിക്ക് പകരം ചോദിക്കണം "
തന്നോട് യക്ഷി ചോദിച്ചതിന് മറുപടിയെന്നോണം കേളു പറഞ്ഞു.
" ഈ സൗന്ദര്യ യക്ഷി നിനക്കിത വരം നൽകുന്നു നീ ആഗ്രഹിക്കുന്നതെല്ലാം നിന്റെ കാൽകീഴിൽ വന്നു ചേരും നിന്റെ പകയുടെ കാഡിന്യം ഈ ഗ്രാമ വാസികൾ ഒന്നടങ്കം നിന്റെ ഇഷ്ടപ്രകാരം അത് ഏത് വിധത്തിലായാലും അനുഭവിച്ചിരിക്കും.
പക്ഷെ അതിനൊക്കെ മുൻപ് നീ രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് അത് ചെയ്താൽ മാത്രമേ നീ ആഗ്രഹിച്ചതൊക്കെയും നിനക്ക് ലഭിക്കുകയുള്ളു. "
ആവശ്യം അറിയിച്ച കേളുവിനുള്ള യക്ഷിയുടെ മറുപടി ഇപ്രകാരമായിരുന്നു.
യക്ഷി പറഞ്ഞതിന് മറുപടിയായി കേളു വീണ്ടും പറഞ്ഞു.....
" എന്താണ് ഞാൻ ചെയ്യേണ്ടത് അരുൾ ചെയ്താലും ദേവി. ഞാൻ ആഗ്രഹിച്ചതൊക്കെ നടക്കുന്നതിനു എന്ത് ചെയ്യുവാനും ഞാൻ തയ്യാറാണ് എത്ര കഠിനമായ വൃതവും തപസ്സും അനുഷ്ഠിക്കുന്നതിനും എന്തിനും ഞാൻ തയ്യാർ. അരുൾ ചെയ്താലും ?"
തന്റെ ആവശ്യം അത്രക്ക് വലുതായതുകൊണ്ട് തന്നെ യക്ഷി പറയുന്ന ഏതൊരു കാര്യവും അവന് സ്വീകാര്യമായിരുന്നു.
" കേളു കഠിന
💬 Comments
View all comments