0%

Chapter Title : ? യക്ഷി ? 3 [സാത്താൻ?]

Author : Kambikathakal Read All Parts 654

തന്നെ ഇന്ന് ഈ ദിവസം തന്നെ അവിടെ അങ്ങേയ്ക്കുള്ള സൗകര്യങ്ങളെല്ലാം ഞങ്ങൾ ചെയ്യുന്നതായിരിക്കും. "

മൂപ്പന്റെ മറുപടി കേളുവിൽ വിടർന്ന ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു. യക്ഷി പറഞ്ഞതുപോലെ തന്നെ താൻ പറയുന്നതെന്തും അനുസരിക്കുന്ന ഒരു ജനതയായി ഈ ഗ്രാമവാസികൾ മാറുന്നത് അയാൾക്ക് കണ്ടറിയാൻ സാധിക്കുന്നുണ്ടായിരുന്നു.

"അതിനോടൊപ്പം തന്നെ ഒരു കാര്യം കൂടിയുണ്ട് അത് കൂടി നിങ്ങൾ സമ്മതിക്കുമെന്ന് കരുതുന്നു. "

കേളു അത് പറയുമ്പോൾ അവിടെ നിൽക്കുന്ന മൂപ്പനും മയൂരിയും എന്താണ് അതെന്നറിയുവാൻ അദ്ദേഹത്തെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

"ഈ ഗ്രാമത്തിൽ ജനിക്കാതെ ഗ്രാമവാസിയായ ഒരു കന്യക ഈ നാട്ടിലുണ്ട് അവൾ ദേവിക്ക് വളരെ പ്രിയപ്പെട്ടവൾ ആണ് അവളെ നിങ്ങൾ എനിക്ക് വേളി കഴിച്ചു നൽകണം. ഞങ്ങൾക്ക് ജനിക്കുന്ന കുഞ്ഞായിരിക്കും ഈ ഗ്രാമത്തിന്റെ ഇനി വരും നാലുകളിലെ രക്ഷകൻ "

അത് പറയുമ്പോൾ കേളുവിൽ ഒരു പുഞ്ചിരിയും തനിക്ക് മാത്രമറിയാവുന്ന രഹസ്യം എങ്ങനെ സ്വാമി അറിഞ്ഞു എന്ന ആശ്ചര്യം മൂപ്പനിലും പ്രകടമായിരുന്നു.

"സ്വാമി അത്....."

മുഴുവപ്പിക്കാൻ സാധിക്കാതെയുള്ള മൂപ്പന്റെ ചോദ്യത്തിൽ നിന്നു തന്നെ കാര്യം മനസ്സിലായ കേളു പറഞ്ഞു തുടങ്ങി.

"ഇതൊരിക്കലും എന്റെ ആവശ്യമല്ല എന്നോട് ദേവി അരുൾ ചെയ്ത കാര്യമാണ് ഞാൻ നിങ്ങളോട് പറഞ്ഞത്. പിന്നെ ആ യുവതിക്ക് പൂർണ സമ്മതമാണ് എങ്കിൽ മാത്രം ഈ വേളി നടക്കുകയുള്ളു "

കേളു അത് പറയുമ്പോൾ തന്റെ മായാ വലയത്തിൽ അകപ്പെട്ടതുപോലെ കണ്ണെടുക്കാതെ തന്നെ നോക്കി നിൽക്കുന്ന അപ്സര കന്യകയായ മയൂരിയിൽ ആയിരുന്നു അവന്റെ ദൃഷ്ടി.

"അങ്ങ് പറയുന്നതെല്ലാം ഞങ്ങൾക്ക് സ്വീകര്യമാണ് ഇപ്പോൾ ഈ പറഞ്ഞ ആ

💬 Comments

View all comments