Chapter Title : യക്ഷി 3 [താർക്ഷ്യൻ]
വെളുക്കുന്ന താമസത്തിൽ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവളായി..! ഗത്യന്തരമില്ലാതെ വീണ്ടും ഹൈ റേഞ്ച് കയറി. ഇത്തവണ കൈയിൽ തന്തയില്ലാത്ത രണ്ടു കുഞ്ഞുങ്ങളുമായി… ഈ എന്തരവളെ കൊണ്ടു പൊറുതി മുട്ടിയ സോഫിയെടെ അപ്പൻ സേവ്യർ, നാട്ടുകാരെ മുഖത്തു നോക്കാൻ വയ്യാതെ നൈസായിട്ട് കയറിൽ തൂങ്ങി… അതോടെ അവരെ വീട്ടുകാരും നാട്ടുകാരും കൈയൊഴിഞ്ഞു. കുടുംബത്തിന് അത്താണിയില്ലാതെ ആയതോടെ സോഫിയയെം കൊച്ചുങ്ങളെയും നോക്കാൻ വേണ്ടി സോഫിയെടെ അമ്മ നല്ല നടപ്പ് ഉപേക്ഷിച്ചു അസാന്മാർഗികം തുടങ്ങി, നാട്ടിലെ പേരെടുത്ത അമ്മച്ചി ആയി മാറി.
സോഫിയയുടെ കുഞ്ഞുങ്ങൾ, മിഷനറി ജോർജ് സായിപ്പിന്റെ ആണെന്നും ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അയാൾ ആണെന്നും അതുകൊണ്ട് സോഫിയയുടെയും കുഞ്ഞുങ്ങളുടെയും ഉത്തരവാദിത്തം പള്ളിക്ക് അല്ലെ എന്നും ഇതര മതസ്ഥർ ചായക്കടയിലും കള്ളു ഷാപ്പിലുമായി ഘോര ഘോരം പ്രസംഗിച്ചു. ഇത് കേട്ട് കുരു പൊട്ടിയ അച്ചായന്മാർ അതിനെ ശക്തിയുക്തം എതിർത്തു. സോഫിയയുടെ കുഞ്ഞുങ്ങളെ കണ്ണിന്റെ പേരിൽ നാട്ടിൽ ഒരു വർഗീയ ധ്രുവീകരണം തന്നെ നടന്നു. അതൊരു പൊതു വേദിയിലെ കൂട്ട തല്ലിനും രണ്ടു ആൾക്കൂട്ട കൊലപാതകങ്ങൾക്കും വരെ ഹേതുവായി.
സഭകയുടെ കണ്ണിൽ കരടായി നിൽക്കുന്ന സേവ്യർ കുടുംബത്തിന് എതിരായി പ്രാമാണിമാർ ചേർന്ന് ഒരു ഒന്നൊന്നര നിവേദനം അങ്ങ് കാച്ചിയപ്പോൾ സോഫിയയെം അമ്മച്ചി മറിയയെയും എന്തിനു, മുല കുടി മാറാത്ത കുഞ്ഞിനെയും വരെ സഭയിൽ നിന്നും നിഷ്കാസനം ചെയ്ത് സമൂഹത്തിൽ ഒറ്റപ്പെടുത്തി, പള്ളിയും പട്ടക്കാരും ചേർന്ന് സമൂഹം അങ്ങ് 'ശുദ്ധീകരിച്ചു'! അതോടെ നാട്ടിൽ നിൽക്കകളിയില്ലാതെ സോഫിയ വീണ്ടും ഹൈ റേഞ്ച് ഇറങ്ങി. ഇത്തവണ, കൂടെ രണ്ടു കൊച്ചുങ്ങളും അമ്മച്ചിയുമായിട്ട്…
അങ്ങനെ ബന്ധു വീട്ടിലും അവിടെയും ഇവിടെയുമായി ഒക്കെ ഒരുപാട് കറങ്ങി തിരിഞ്ഞു നടക്കുമ്പോൾ ആണ് സോഫിയെടെ അപ്പന്റെ വിദൂരത്തിൽ ഉള്ള ബന്ധുവായ കോശി തരകനെ കുറിച്ചും, അയാക്കടെ മകൻ അബ്രഹാമിനെ കുറിച്ചും, പുള്ളി കെട്ടിയത് ഒരു ഹിന്ദു ടീച്ചറേ ആണെന്നും ഒക്കെ സോഫിയ അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ടേക്ക് വണ്ടി കയറി... എൻ്റെ അപ്പന്റെ കാലിൽ സോഫിയയും തള്ളയും കുഞ്ഞുങ്ങളും വീണു…
കരുണാമയനായ എന്റെ അപ്പൻ… നരിമറ്റത്തിൽ കോശി തരകൻ
💬 Comments
View all comments