Chapter Title : യക്ഷി 3 [താർക്ഷ്യൻ]
പ്രത്യക്ഷപ്പെട്ടു. ദൂര കാഴ്ചയിൽ തന്നെ ഇടിവെട്ട് ചരക്കാണ്..! ആരിവൾ ഇത്ര നേരത്തെ എന്ന് ആലോചിച്ചു മുഴുമിപ്പിക്കും മുൻപ് എന്റെ തലയിൽ കൊള്ളിയാൻ മിന്നി…
രജിത..!! അതെ.. അവൾ തന്നെയാണ് വരുന്നത്… ഒറ്റക്ക് !? കൂടെ ഷംന ഇല്ല. ഇവൾ ഇത്രയും നേരത്തെ ആണോ സ്‌കൂളിൽ വരാറ്..? അങ്ങനെ ആണെങ്കിൽ ഇനി തൊട്ട് എന്നും ഈ നേരത്ത് വരണമല്ലോ…
എന്റെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് അവൾ നടന്നു ഗ്രൗണ്ടിന്റെ പകുതി എത്തിയിരിക്കുന്നു. ‘പെണ്ണിന് ഒന്ന് അനങ്ങി നടന്നൂടെ അവളുടെ ഒരു അന്നനട’ എനിക്ക് ധൃതിയായി. ഇതുവരെ അവളെന്നെ കണ്ടില്ലെന്ന് തോന്നുന്നു.. ഞാൻ എന്ത് ചെയ്യണം ക്ലാസ്സിൽ കയറി ഇരിക്കണമോ അതോ പുറത്ത് നിന്നാൽ മതിയോ? ആകെ കൺഫിയൂഷൻ ആയി. പുറത്ത് നിൽക്കാം അവൾ ക്ലാസ്സിൽ കയറാൻ നേരം ഒരു ഗുഡ് മോർണിംഗ് അങ്ങ് കാച്ചാം. അപ്പൊ അവൾ കുറച്ചു നേരം എന്നോട് സംസാരിക്കും… എനിക്ക് വികാര തള്ളിച്ച കൊണ്ട് വീർപ്പ് മുട്ടി. അവൾ നടന്നു ക്ലാസ്സിലേക്കുള്ള കോറിഡോറിന്റെ അറ്റത്ത് എത്തി. ഞാൻ മനസ്സിൽ പലവുരു പ്രാക്ടീസ് ചെയ്തു. അവൾ നടന്നു അടുത്ത് എത്തുമ്പോൾ എന്നെ നോക്കും, അപ്പൊ ഞാൻ ചിരിക്കും, അവൾ തിരിച്ചു ചിരിക്കും, ആ സ്പോട്ടിൽ “ഗുഡ് മോർണിംഗ് രജിത” എന്ന് പറയാം.. ഒക്കെ എല്ലാം സെറ്റ്. ഞാൻ ഗ്രൗണ്ടിലേക്ക് നോക്കി നിന്നു ഏതാണ്ട് അടുത്തെത്തുമ്പോൾ നോക്കി ചിരിക്കാൻ വേണ്ടി…
അവളുടെ കാലടികൾ അടുത്തെത്തി. കണ്ണിനു വശത്തു കൂടി നോക്കിയപ്പോൾ അവളും അടുത്തെത്തിയതായി ഞാൻ കണ്ടു. ചിരിക്കാനായി ഞാൻ തിരിഞ്ഞതും യാതൊരു മൈന്റും ഇല്ലാതെ അവളങ്ങു പാസ്സ് ചെയ്തു.
💬 Comments
View all comments