0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 3.3K

ഇടതു കാൽ നിലത്തു ഉറക്കാതെ വിറക്കാൻ തുടങ്ങി…

സ്വബോധത്തിലേക്ക് തിരിച്ചെത്തിയ രജിത പെട്ടന്ന് ചാടി എണീച്ചു. എന്നെ പിടിച്ച് കൊട്ടത്തളത്തിന്റെ ആരഭിത്തിയിലേക്ക് തള്ളി വിട്ടു.. അന്തം വിട്ടു നിൽക്കുന്ന എന്റെ കൈയിലേക്ക് അവിടെ ഉണ്ടായിരുന്ന ഗ്ലാസ് ഫ്ലാസ്ക് എടുത്ത് തന്ന്, കണ്ണുകൊണ്ട് കഴുകാൻ ആജ്ഞാപിച്ചു. ഞാൻ വേഗം ധൃതിയിൽ പണി തുടങ്ങി. ഞാൻ കഴുകികൊണ്ടിരിക്കുന്നതിനിടെ രജിത ടാപ്പിൽ നിന്നും തണുത്ത വെള്ളം കൈയിലാക്കി, അവളുടെ മുഖത്ത് ഒന്ന് രണ്ടു വട്ടം നെറ്റി മുതൽ കഴുത്തുവരെ അടിച്ചു മസാജ് ചെയ്തു. തൊട്ടടുത്ത നിമിഷം അവളുടെ പ്രവൃത്തി കണ്ട് എന്റെ ചങ്ക് കത്തിപ്പോയി…

അവിടെ ഉണ്ടായിരുന്ന ഡിസക്ഷൻ ബോക്സ് തുറന്ന് അതിൽ നിന്നും സർജിക്കൽ ക്നൈഫ് എടുത്ത് അവളുടെ ഇടത്ത് കൈപ്പത്തിയിൽ വിലങ്ങനെ ഒരു വര..!! പൂ പോലുള്ള ആ കൈ എന്താണ് നടന്നത് എന്നത് ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നീട് രക്തം ധാര ധാരയായി പൊടിച്ചു. അവൾ ആ കൈ ചുരുട്ടിപ്പിടിച്ചു. അപ്പോഴേക്ക് രക്തം ഒഴുക്ക് കൂടി കൈ നിറയെ രക്തമായി. അവൾ കൈപ്പത്തിയുടെ അരിക് ചുരിദാറിന്റെ വശത്ത് ഒന്ന് ഉരച്ചു വിട്ടു. അവളുടെ തൂവെള്ള യൂണിഫോം ചുരിദാറിന്റെ വശത്ത് രക്തം പടർന്നു. കണ്ണും തള്ളി നിന്ന എന്റെ ഷർട്ടിന്റെ കൈ മടക്കിലും അവൾ രക്തം തേച്ചു.. എന്നിട്ടവൾ അരഭിത്തിക്ക് കീഴെ ഉണ്ടായിരുന്ന സ്റ്റൂളിൽ ഇരുന്ന് കൈ അരഭിത്തിയിലേക്ക് വെച്ച് അതിൽ തല ചായ്ച്ചു കിടന്നു…

തൊട്ടടുത്ത നിമിഷം ലാബിൽ ഉള്ള അന്ന മിസ്സിനോട് സംസാരം തുടർന്നുകൊണ്ട് തന്നെ രേഷ്മ മിസ് ഞങ്ങൾ നിൽക്കുന്ന സ്‌പേസിലേക്ക് വന്നു..

💬 Comments

View all comments