Chapter Title : യക്ഷി 3 [താർക്ഷ്യൻ]
പോലെ തിളങ്ങി.. ഒപ്പം കയ്യിലിരിക്കുന്ന കുപ്പിയുടെ പൊട്ടിയ വക്കുകളും…
'ചിക്'.. ആ കുപ്പി വായുവിൽ ഉയർന്നു താണു…
രക്തം ചുമരിലേക്ക് ചിതറിത്തെറിച്ചു...
കുപ്പിച്ചില്ല് കണ്ണാടിയിൽ വരഞ്ഞത് പോലുള്ള ശബ്ദത്തിൽ അമ്മയുടെ നിലവിളി എൻ്റെ പിറകിൽ നിന്നും ബോധം മറയും മുൻപ് ഞാൻ കേട്ടു…
***x** ***x** ***x**
"അമ്മേ"…..!!!!!
എൻ്റെ ആർത്തനാദം വീട് നിറഞ്ഞു…
"ഹയ്യോ…!! കള്ളൻ"… പെട്ടന്ന് ദൂരേ എവിടെയോ നിന്നും പപ്പയുടെ ശബ്ദം !
പെട്ടന്നാണ് ഞാൻ താഴെ എൻ്റെ മുറിയിൽ കിടക്കയിൽ ആണെന്ന ബോധ്യം വന്നത്. പട പട എന്ന് കാലടികൾ കേട്ടു.. അടുത്ത നിമിഷം എൻ്റെ മുറിയിൽ ലൈറ്റ് ഓൺ ആയി. അമ്മയും പപ്പയും പേടിച്ച് ഓടി വന്നതാണ്. "എന്താ മോനെ… എന്താ"..??
അമ്മ കിതച്ച് കൊണ്ട് ചോദിച്ചു. ഞാൻ ഒന്നും മിണ്ടാൻ പറ്റാതെ അതേ കിടപ്പാണ്. ഫുൾ വിയർത്ത് കുളിച്ച്…
"സ്വപ്നം കണ്ടതാണോ മോനേ"...?? അമ്മക്ക് കാര്യം മനസിലായി.
ഞാൻ അതേ എന്ന് തലയാട്ടി…
"പേടിപ്പിച്ചു കളഞ്ഞല്ലോ മോനേ…എന്തൊരു നിലവിളി ആയിരുന്നു" അമ്മ എൻ്റെ മുടിയിൽ കൂടി വിരലോടിച്ചു…
"ഞാൻ… എന്തോ കണ്ട് പേടിച്ച്… ഇപ്പൊ. കുഴപ്പം ഇല്ല… അമ്മ പോയി കിടന്നോ".. ഞാൻ പറഞ്ഞ് ഒപ്പിച്ചു…
"എന്നാ വാ… ഞങ്ങടെ റൂമിൽ കിടക്കാം".. അമ്മ വിടുന്ന മട്ടില്ല…
"ഇല്ലമ്മ കുഴപ്പമില്ല. ഇവിടെ കിടന്നോളാ".. സ്വപ്നത്തിൻ്റെ പേടി മാറിയപ്പോൾ എനിക്ക് കനത്ത ജാള്യതയായി…
“നിനക്ക് എന്ത് പറ്റിയെടാ രാത്രി ഭക്ഷണവും ശരിക്കും കഴിച്ചില്ലല്ലോ? നിനക്ക് എന്താ ഇത്ര ടെൻഷൻ? സ്‌കൂളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ”..? അമ്മയുടെ കേറിങ് കൂടി മനുഷ്യന്
💬 Comments
View all comments