Chapter Title : യക്ഷി 3 [താർക്ഷ്യൻ]
ഇളിഭ്യനായി.. രജിത ചുണ്ടുകൾ ഉള്ളിലേക്ക് മടക്കി അത് കണ്ട് ആസ്വദിച്ച് ഇരിക്കുകയാണ്..
“അത് മിസ്സെ.. ഞാൻ ഫസ്റ്റ് എയ്ഡ് കൊടുത്തായിരുന്നു” ഇത് മുഴുവൻ കള്ളത്തരം ആണെങ്കിൽ കൂടി രേഷ്മ മിസ്സിന്റെ മുന്നിൽ എന്റെ ഇമേജ് പോകുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..
“എന്ത് ഫസ്റ്റ് എയ്ഡ്”..? മിസ്സ് എന്നെ രൂക്ഷമായി നോക്കി ചോദിച്ചു.
“ടാപ് വാട്ടറിൽ മുറിവ് കഴുകി കഴുകി, സ്പിരിറ്റ് ലായനി നേർപ്പിച്ച് മുറിവിലേക്ക് ഒഴിച്ച് സെപ്റ്റിക് ആവാനുള്ള സാധ്യത ഇല്ലാതാക്കി. രക്തം നഷ്ടപ്പെട്ടതിനാൽ കുടിക്കുവാൻ വേണ്ടി വെള്ളം കൊടുത്തു. കൂടുതൽ രക്തം നഷ്ടമാവാതെ ഇരിക്കാൻ ശരീരം അനങ്ങാതെ അവിടെ ഇരുത്തിച്ചു” വളരെ ശാത്രീയമായി തന്നെ ഞാൻ വിശദീകരിച്ചു... എന്നിട്ട് അഭിമാനത്തോടെ മിസ്സിനെ നോക്കി.
രജിതയും മിസ്സും ഒരുനിമിഷം മുഖത്തോട് മുഖം നോക്കി. എന്നിട്ട് ആ ലാബ് മുഴുവൻ കുലുങ്ങുന്ന പോലെ പൊട്ടിച്ചിരിച്ചു…
ഞാൻ വീണ്ടും ഊമ്പി.. എന്താ പറഞ്ഞത് ശരിയല്ലേ എന്ന മട്ടിൽ രണ്ടു പേരെയും മാറി മാറി നോക്കി.
“എന്റെ പൊന്നു മനു.. നിന്നെ ഞാൻ സമ്മതിച്ചു. നീ ഇവിടെ ഇരുന്ന് ടാപ്പ് വാട്ടറിൽ ബാക്കി ഉള്ളതുകൂടി കഴുകി വെക്ക്. ആ ഡിസക്ഷൻ ബോക്സിൽ തൊട്ടു പോകരുത്”.. ചിരിയുടെ ഇടയിൽ മിസ്സ് പറഞ്ഞു.
“വാ മോളെ മരുന്ന് വെച്ച് തരാം” എന്ന് പറഞ്ഞ് മിസ് രജിതയെ പിടിച്ചു എണീപ്പിച്ചു. ആ റൂം വിട്ടു പോകുന്നതിനിടെ രജിത എന്നെ നോക്കി രണ്ടു കണ്ണുകളും അടച്ച് ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിലൂടെ അവൾ പറയാതെ പറഞ്ഞത്...
‘I Love You Manu’..! എന്നാണെന്ന് എന്റെ
💬 Comments
View all comments