0%

Chapter Title : യക്ഷി 5 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 2.9K

ഇങ്ങു വരാം പിറന്നാൾ സദ്യ ഒരുമിച്ച് കഴിക്കാൻ”..

മാനസ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. പിറന്നാൾ ആയിട്ട് രാവിലെത്തന്നേ മകളുടെ ആഗ്രഹത്തിന് മുടക്ക് പറയുവാൻ സത്യന് തോന്നിയില്ല. അയാൾ പറഞ്ഞു:

“എന്നാൽ ഒരു കാര്യം ചെയ്യാം. ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോകാം. ഞാൻ ഈ മുണ്ട് മാറ്റി യൂണിഫോം ഇടുന്നു.. എന്നിട്ട് നമ്മൾ നേരെ അബ്രഹാമിന്റെ വീട്ടിലേക്ക്... മോളെ അവിടെ ഇറക്കിയിട്ട് അച്ഛൻ പോകുന്നു. പക്ഷെ മോൾ എന്റെ കൂടെ ഡിപ്പാർട്ടമെന്റ് ജീപ്പിൽ കയറേണ്ടി വരും പറ്റുമോ”..?

“ആം കയറാം…” മാനസ സന്തോഷത്തോടെ തലകുലുക്കി.

“ഹമ്പടി… നീ ആള് കൊള്ളാലോ… അല്ലെങ്കിൽ കൊന്നാലും പോലിസ് ജീപ്പിൽ കയറാത്ത പെണ്ണാണ്. കാര്യം നടക്കാൻ അപ്പൊ കയറുമല്ലേ”...?

പ്രസാദത്തിൽ നിന്നും തുളസിക്കതിർ തന്റെ മുടിയിൽ തിരുകി, മാനസ അച്ഛനെ നോക്കി കണ്ണടച്ച് കള്ള ചിരി ചിരിച്ചു.

“വേഗം പോവണേ… മനുവേട്ടൻ എണീക്കും മുൻപ് നമുക്ക് അവിടെ എത്തണം. എന്നിട്ടൊരു സർപ്രൈസ് ഉണ്ട്. ഏട്ടൻ ഞെട്ടണം”...! മാനസയുടെ മനസ്സ് മനുവിന്റെ വീട്ടിൽ എത്രയും വേഗം എത്താൻ തുടിച്ചു..

വീട്ടിൽ എത്തിയ ഉടൻ അച്ഛനോട് വേഗം കുപ്പായം മാറാൻ പറഞ്ഞ് മാനസ മുറിയിൽ കയറി വാതിലടച്ചു. തന്റെ ദാവണിയുടെ അഴക്, നിലക്കണ്ണാടിക്ക് മുന്നിൽ ചാഞ്ഞും ചെരിഞ്ഞും നിന്ന് അവളാസ്വദിച്ചു. സോഫിയാന്റിയുടെ ഷോപ്പിൽ നിന്നും എടുത്തതാണ് ഈ മയിലഴകുള്ള ദാവണി. ഏത് ടൈപ്പ് വേണം എന്ന് സോഫിയാന്റി ചോദിച്ചപ്പോൾ ‘മധുരയ്ക്ക് പോകാതെടി’ സോങ്ങിലെ ശ്രീയ ശരണിനെ പോലെ ഇരിക്കണം എന്നാണ് താൻ മറുപടി കൊടുത്തത്. അതുകേട്ട് സോഫിയാന്റി ഒരു കുസൃതി ചിരി ചിരിച്ചു. ക്ലോത് സെലക്ട്

💬 Comments

View all comments