0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.6K

മുഖം ഞാൻ എവിടെയോ കണ്ടതുപോലെ..

മറിയ ചേടത്തി..!!

ഹാ… എന്നൊരു ഞെട്ടലിൽ ഞാൻ കട്ടിലിലേക്ക് പൂച്ച ചാടും പോലെ എടുത്ത് ചാടി.. ഞാൻ നേരത്തെ നിന്നിടത്തേക്ക് ഭയത്തോടെ നോക്കി.. ഒരു മൈരും ഇല്ല. തോന്നലാണ്..! എന്നാലും വല്ലാത്തൊരു പൂറ്റിലെ തോന്നലായിപ്പോയി. ഇപ്പൊ മൂത്രം പോയേനെ.. കുടിച്ച കള്ളു പോലും ക്ഷണ നേരം കൊണ്ട് ആവിയായിപ്പോയി. എന്റെ പൊന്നു മറിയ ചേടത്തി.. കള്ളും പുറത്ത് ഞാൻ ഒരു ആവേശത്തിന് പറഞ്ഞു പോയതാണേ.. ക്ഷമിക്കണേ.. ഇനി ആവർത്തിക്കില്ല.. ഞാൻ മനസ്സിൽ പറഞ്ഞു.. ഇപ്പോഴും എന്റെ ഹാർട്ട് ബീറ്റ് നോർമൽ ആയിട്ടില്ല.

“ഡും ഡും ഡും”...

“ഹമ്മേ”... വാതിൽ മുട്ടുകേട്ട് ഞാൻ ഞെട്ടി വിളിച്ചു പോയി..

“ഡാ… നീ അവിടെ എന്തെടുക്കുവാ”..

നിലീനാണ്... എന്റെ ഉള്ളൊന്ന് കാളി. മറിയ ചേടത്തിയുടെ പുന്നാര കൊച്ചുമകളാണ്. നിലൂം മാളൂം അപ്പോൾ തിരിച്ചെത്തിയിരിക്കുന്നു! നിലീന്റെ ശബ്ദം സാധാരണ പോലെയാണ്. മറ്റു പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. അത്രയും ആശ്വാസം. കണ്ണാടിയിൽ ചേടത്തിയെ കണ്ട ഷോക്ക് ഇനിയും മാറാതിരുന്ന ഞാൻ ഓർക്കാതെ പറഞ്ഞു:

“ഞാ.. ഞാൻ കുളിക്കുവാ”..

“ബെഡ്‌റൂമിൽ ഇരുന്നോ”..? നിലൂന്റെ കൊണച്ച സംശയങ്ങൾ തുടങ്ങി

“അല്ലെടി.. നിന്റെ”.. പെട്ടന്ന് എനിക്ക് ചേടത്തിയുടെ രൂപം മനസിലേക്കു തെള്ളിക്കയറി വന്നു.

“ഞാ.. ഞാൻ കുളിക്കാൻ പോവുന്നെ ഉള്ളൂ ചേച്ചി”..

വളരെ ഭവ്യതയോടെ ഞാൻ പറഞ്ഞു. വാതിലിനു പുറത്ത് അല്പനേരത്തെ നിശബ്ദത. ഞാൻ ചെവി വട്ടം പിടിച്ചു.

“ചേച്ചിയോ..!!? എന്നാടാ അവിടെ..? കഞ്ചാവാണോ”..?

എന്റെ വായിൽ നിന്നും ഇന്നു വരെ കേൾക്കാത്ത ബഹുമാനം നിറഞ്ഞ സംസാരം  കേട്ടപ്പോൾ നിലൂന് ആശ്ചര്യം!

ഓഹ്..

💬 Comments

View all comments