Chapter Title : യക്ഷി 6 [താർക്ഷ്യൻ]
അങ്ങേർക്ക് കെട്ടിച്ച് കൊടുത്തു പോലും”..
“ഒരു ലെസ്ബിയൻ ലവ് സ്റ്റോറി തീയിലിട്ട് ചുട്ട് ഇല്ലാതാക്കിയതിന്റെ ഫലമാണ് നിന്റെ മമ്മി സോഫിയ സേവ്യറും അതിന്റെ മകൾ ആയി നിലീൻ സോഫി മരിയയും ഉണ്ടായേ അല്ലെ”..?
എനിക്ക് അത് വലിയ കൗതുകമായി..! ഒപ്പം ഏലിയാമ്മ ചേടത്തിയെ ഓർത്ത് സങ്കടവും “പാവം ഏലിയാമ്മ കോഹൻ”..!
“പക്ഷെ കോഹൻ ആള് ചില്ലറക്കാരിയൊന്നും അല്ലാരുന്നു. സാത്താൻ സേവയുള്ള കറുത്ത യൂദന്മാരുടെ പാരമ്പരയാ അറിയാവോ”..?
“ഹെന്നിട്ട്”..? എനിക്ക് ആകാംക്ഷ ആയി.
“അന്നത്തെ ആണുങ്ങൾ ഇല്ലേ. ഏലിയാമ്മ ചേടത്തിയെ കൊന്നതും വല്യമ്മച്ചിയെ പിടിച്ചോണ്ട് പോയതും ഒക്കെ… അവരെല്ലാം ദുർമരണപ്പെട്ടു. കൂടുതലും പേര് തീപ്പെട്ടാണ് മരിച്ചത്. അതിൽ ചാവാതെ നിന്നത് വല്യമ്മച്ചീടെ അപ്പച്ചനാണ്. പുള്ളിക്കും ഇച്ചരെ മന്ത്രവാദം ഒക്കെ ഒണ്ടാരുന്നു എന്ന കേട്ടേക്കണേ. പക്ഷെ പുള്ളി വരെ എന്തോ കണ്ട് പേടിച്ച് തളർന്നു കിടപ്പായി. അതോടെ ഓരോ രാത്രി കഴിയുന്തോറും പുള്ളിടെ ശരീരത്തിൽ ഇങ്ങനെ ഒരു രൂപങ്ങൾ പൊള്ളിച്ചും കുത്തിക്കീറിയും പ്രത്യക്ഷപ്പെടാൻ തുടങ്ങി പോലും”..
ഹെന്നിട്ട് പുള്ളിയെം കൊന്നോ”..?
“ഇല്ലില്ല. പുള്ളിയെ കൊന്നില്ല”..
ഹാവൂ ഒരാളെങ്കിലും രക്ഷപ്പെട്ടതിൽ എനിക്ക് ആശ്വാസമായി.
“പക്ഷെ പുള്ളി അതികം കഷ്ടപ്പെടാൻ നിന്നില്ല. അങ്ങൊരു ആല്മഹത്യ ചെയ്തു കളഞ്ഞു” നിലീൻ സിംപിൾ ആയി പറഞ്ഞു
“തളർന്നു കെടക്കണ ആൾ എങ്ങനേടി ആത്മഹത്യ ചെയ്യാ”..? ഞാൻ അന്തം വിട്ടു
“അത് കേട്ടാൽ നീ ഞെട്ടും. പുള്ളി എന്നാ ചെയ്തേ എന്ന് അറിയാവോ. സ്വന്തം നാവ് കടിച്ചെടുത്ത് വിഴുങ്ങി. അങ്ങനെ ശ്വാസം മുട്ടി ചത്ത്”..
ഞാൻ ശരിക്കും ഞെട്ടി. ബല്ലാത്ത ജാതി ഫാമിലി സ്റ്റോറി തന്നെ ഈ
💬 Comments
View all comments