Chapter Title : യക്ഷി 7 [താർക്ഷ്യൻ]
ആരും സംശയിക്കാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങൾ ഓരോന്നായി ഞാൻ പരിശോധിച്ച് തുടങ്ങി. ഫ്‌ളവർ വേസിന്റെ അകത്ത് വരെ നോക്കി. ഒരു മൈരും ഇല്ല. പെട്ടന്നാണ് കടക്കൊരു ബേസ്മെന്റ് ഉള്ള കാര്യം ഓർത്തത്. ഭൂമിക്ക് അടിയിലേക്ക് കഷ്ടിച്ച് പത്തടി താഴ്ചയിൽ ഒരു ബേസ്മെന്റ് ഇസ്പൂന്റെ ആവശ്യം പരിഗണിച്ചാണ് ഉണ്ടാക്കിയത്. അവിടെ മിക്കവാറും എന്തെങ്കിലും ഒക്കെ ഉടായിപ്പ് സാധനങ്ങൾ സ്റ്റോർ ചെയാൻ ആയിരിക്കും ഇവൻ ഉപയോഗിക്കുക. എന്തായാലും അവിടെ മദ്യം കാണും എന്ന് നൂറു ശതമാനം ഉറപ്പാണ്.
ബേസ്മെന്റിലേക്ക് ഇറങ്ങാനുള്ള ഇടുങ്ങിയ സ്റ്റെപ്പ്, സ്റ്റോർ റൂമിന്റെ അവസാനമുള്ള റാക്കിനു പിന്നിൽ ഒളിപ്പിച്ച നിലയിൽ ആണ്. റാക്ക് ഒരു വാതിൽപോലെ തുറന്ന് സ്റ്റെപ്പിലേക്ക് ഇറങ്ങാം. ഞാൻ അതിനകത്ത് കയറി. നല്ല കട്ട ഇരുട്ട്… ചുമരിൽ ഒന്ന് പരതിനോക്കി ലൈറ്റിന്റെ സ്വിച്ച് ഇട്ടിട്ടും ലൈറ്റ് ഒന്നും കത്തുന്നില്ല..! നോക്കുമ്പോൾ ഹോൾഡറിൽ നിന്നെല്ലാം ബൾബ് ഊരി ഇട്ടിരിക്കുകയാണ്. ‘മൈരൻറെ ഓരോ അവരാതം’.. എന്ന് പറഞ്ഞുകൊണ്ട് ഞാൻ തപ്പി പിടിച്ച് പടികൾ ഓരോന്നായി താഴേക്ക് ഇറങ്ങി..
നേരെ ഇറങ്ങി ചെല്ലുന്നത് ഒരു വാതിലിനു മുന്നിലേക്കാണ്. കറുകറുത്തൊരു വാതിൽ. അതിനുമുകളിൽ ഓപ്പറേഷൻ തീയേറ്ററിൽ ഒക്കെ കത്തിച്ചു വച്ചിരിക്കുന്നത് പോലെ ഒരു ചുവന്ന ബൾബ് മുനിഞ്ഞ് കത്തുന്നു. ഓഹോ ഇവിടെ വാതിൽ ഒക്കെ ഇവൻ ഫിറ്റ് ചെയ്തോ..? കൊള്ളാലോ..! മൈരൻ ഇനി വല്ലവരെയും കിഡ്നാപ് ചെയ്ത് ബോഡി ഓപ്പറേറ്റ് ചെയ്‌തു കളിക്കുന്നുണ്ടോ..? ഈയടുത്ത് കണ്ട ഒരു ഇംഗ്ലീഷ് പടത്തിന്റെ സീനുകൾ മനസിലേക്ക് തികട്ടി വന്നു. ട്വൻറ്റീത് സെഞ്ചുറി ഫോക്സിന്റെ ലോഗോയിൽ കാണുന്ന പോലെ എന്റെ കിഡ്‌നിയിൽ നിന്നും ഭയത്തിന്റെ
💬 Comments
View all comments